ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ 234 സീറ്റിൽ 180 സീറ്റുകൾ നേടി ഡി.എം.കെ അധികാരത്തിലേറുമെന്ന് അഗ്നി ന്യൂസ് സർവിസിന്റെ അഭിപ്രായ സർവേ പ്രവചനം. ഡി.എം.കെ സഖ്യം 44.9 ശതമാനം വോട്ട് നേടും. അതേസമയം അണ്ണാ ഡി.എം.കെ സഖ്യം 38.5 ശതമാനം വോട്ടുകളുമായി 54 സീറ്റുകളിൽ വിജയിക്കുമെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു.
നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം(ടി.വി.കെ) 9.7 ശതമാനം വോട്ട് നേടും. വിജയ് ജനവിധി തേടുന്ന പെരമ്പൂരിൽ പരാജയപ്പെടുമെന്നും സർവേ കണ്ടെത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എം.കെ. സ്റ്റാലിനാണ് മുൻതൂക്കം. 60 ശതമാനത്തിലധികം സ്ത്രീ വോട്ടർമാർ ഡി.എം.കെയെ പിന്തുണക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. സർക്കാർ നൽകിയ 5,000 രൂപയുടെ സാമ്പത്തിക സഹായം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും വ്യക്തമായി. ഫെബ്രുവരി ഏഴുമുതൽ മാർച്ച് 12 വരെ നടന്ന സർവേയിൽ ഒരു ലക്ഷത്തിൽപരം പേർ പങ്കെടുത്തു. ഏപ്രിൽ 23നാണ് തമിഴ്നാട്ടിൽ വോട്ടെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.