മിന്നലാക്രമണം ലശ്കറെ ത്വയ്യിബക്ക് കനത്ത നഷ്ടമുണ്ടാക്കിയെന്ന്

ബരാമുല്ല/ ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ കടന്ന് നടത്തിയ മിന്നലാക്രമണത്തില്‍ പാകിസ്താന്‍ ഭീകര സംഘടനയായ ലശ്കറെ ത്വയ്യിബക്ക് കനത്ത നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. ആക്രമണത്തിനുശേഷം ഭീകര ഗ്രൂപ്പിലെ അംഗങ്ങള്‍ നടത്തിയ സംഭാഷണങ്ങള്‍ ചോര്‍ത്തിയാണ് സൈന്യം റിപ്പോര്‍ട്ട് തയാറാക്കിയത്.സംഭവത്തില്‍ 20 ഭീകരര്‍ കൊല്ലപ്പെട്ടതായാണ് സംഭാഷണത്തിലുള്ളത്.

വടക്കന്‍ കശ്മീരിലെ കുപ്വാര സെക്ടറിന് അഭിമുഖമായുള്ള പാക് അധീന കശ്മീരിലെ ദുദ്നിയാല്‍ പ്രദേശത്തെ ലശ്കര്‍ കേന്ദ്രത്തിലാണ് ആക്രമണം നടന്നത്. സെപ്റ്റംബര്‍ 28ന് രാത്രി നടന്ന ആക്രമണം ആസൂത്രിതമായാണ് നടപ്പാക്കിയതെന്നും അഞ്ച് സംഘങ്ങളായാണ് ഓപറേഷന് പുറപ്പെട്ടതെന്നും സൈനികവൃത്തങ്ങള്‍ പറഞ്ഞു.

അപ്രതീക്ഷിത ആക്രമണത്തില്‍ ഭീകരര്‍ ചകിതരായി പാക് സൈനിക പോസ്റ്റിലേക്ക് ഓടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണശേഷം സ്ഥലത്തത്തെിയ പാക് സൈന്യം ഭീകരരുടെ മൃതദേഹങ്ങള്‍ നീക്കുകയും കൂട്ടമായി സംസ്കരിക്കുകയുമായിരുന്നു. സംഭവത്തില്‍ രണ്ട് പാക് സൈനികരും കൊല്ലപ്പെട്ടു. മിന്നലാക്രമണത്തിനു ശേഷം റേഡിയോ മോണിറ്ററിങ് സംവിധാനവും മറ്റും ഒരുക്കി സൈന്യം ജാഗ്രതയിലായിരുന്നു. ജമ്മുവിലെയും കശ്മീരിലെയും അതിര്‍ത്തികളിലൂടെ ഭീകരര്‍ ഇന്ത്യയിലേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് വിഭാഗത്തിന്‍െറ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സൈന്യം ജാഗ്രത
യിലായത്.

 

Tags:    
News Summary - surgical strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.