Posted On
date_range Updated On
date_range സുരേഷ് ഗോപി കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രിയായി ചുമതലയേറ്റു
ന്യൂഡൽഹി: നടനും തൃശൂർ എം.പിയുമായ സുരേഷ് ഗോപി കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രിയായി ചുമതലയേറ്റു. പെട്രോളിയം, ടൂറിസം മന്ത്രാലയങ്ങളുടെ ആസ്ഥാനത്തെത്തിയാണ് ചുമതലയേറ്റത്.
പെട്രോളിയം, ടൂറിസം സഹമന്ത്രി എന്നത് വലിയ ഉത്തരവാദിത്തമാണെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. വകുപ്പുകൾക്ക് തന്‍റേതായ സംഭാവനകൾ നൽകുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, തന്നെ വിജയിപ്പിച്ച തൃശൂരിലെ ജനങ്ങൾക്ക് നന്ദിയും പറഞ്ഞു.
തൃശൂർ ലോക്സഭ മണ്ഡലത്തിൽ നിന്നാണ് എൻ.ഡി.എ സ്ഥാനാർഥിയായ സുരേഷ് ഗോപി വിജയിച്ചത്. 74686 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.