മനഃപൂർവമല്ലാത്ത മതവിരുദ്ധ പരാമർശം കുറ്റകരമല്ല –സുപ്രീംകോടതി 

ന്യൂഡൽഹി: മനഃപൂർവമല്ലാതെ നടത്തുന്ന മതവിരുദ്ധ പരാമർശങ്ങളെ മതവികാരം വ്രണപ്പെടുത്തലായി കാണാനാവില്ലെന്ന് സുപ്രീംകോടതി.  മതവികാരം വ്രണപ്പെടുത്തുന്നതിന് മൂന്നുവർഷം തടവുശിക്ഷ നൽകാൻ നിർദേശിക്കുന്ന സെക്ഷൻ 295 എ, ബോധപൂർവം നടത്തുന്ന അവഹേളനങ്ങൾക്കെതിരെ മാത്രമേ ഉപയോഗിക്കാനാവൂ എന്ന് ജസ്റ്റിസുമാരായ  ദീപക് മിശ്ര, എ.എം. ഖാൻവിൽകർ, എം.എം. ശാന്തനഗൗഡർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

മനഃപൂർവമല്ലാതെ നടത്തുന്ന പരാമർശങ്ങൾക്കെതിരെ ഇൗ വകുപ്പ് പ്രയോഗിക്കരുതെന്നും അത് നിയമത്തി​െൻറ ദുരുപയോഗമാവുെമന്നും കോടതി പറഞ്ഞു. 
2013ൽ ഒരു ബിസിനസ് മാഗസി​െൻറ കവറിൽ മഹാവിഷ്ണുവി​െൻറ രൂപത്തിൽ പ്രത്യക്ഷപ്പെട്ടതിന് തനിക്കെതിരെ നടക്കുന്ന കേസ് നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി നൽകിയ ഹരജി പരിഗണിക്കവെയാണ് വിധി. 

മതങ്ങൾക്കെതിരെ നടത്തുന്ന എല്ലാ പരാമർശങ്ങളും പ്രവൃത്തികളും സെക്ഷൻ 295 എ പ്രകാരം മതവിരുദ്ധമായി വിലയിരുത്താനാവില്ലെന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു. മനഃപൂർവമായും ദുരുദ്ദേശ്യത്തോടെയും നടത്തുന്ന പരാമർശങ്ങൾക്കെതിരെ മാത്രമേ പ്രസ്തുത വകുപ്പ് ഉപയോഗിക്കാനാവൂ.
ഒാ മൈ ഗോഡ് എന്ന ചിത്രത്തിൽ ശ്രീകൃഷ്ണനായി വേഷമിട്ട ബോളിവുഡ് നടൻ അക്ഷയ്കുമാർ, സംവിധായകൻ ഉമേഷ് ശുക്ല എന്നിവർക്കെതിരെയും സ്റ്റുഡൻറ് ഒാഫ് ദ ഇയർ എന്ന ചിത്രത്തിൽ ‘രാധ ഒാൺ ദ ഡാൻസ് ഫ്ലോർ’ എന്ന പാട്ടി​െൻറ പേരിൽ ചിത്രത്തി​െൻറ സഹനിർമാതാവായ നടൻ ഷാരൂഖ് ഖാനും ഭാര്യക്കുമെതിരെയും സെക്ഷൻ 295 എ പ്രകാരം നേരത്തേ കേസെടുത്തിരുന്നു. 

Tags:    
News Summary - supreme court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.