ലിംഗനിർണയം: ഒാൺലൈൻ വിവരങ്ങൾ പൂർണമായി നിരോധിക്കുന്നത്​ അപകടകരം

ന്യൂഡൽഹി: പ്രസവപൂർവ ലിംഗനിർണയം സംബന്ധിച്ച് ഒാൺലൈനിൽ ലഭ്യമായ എല്ലാ വിവരങ്ങളും നിരോധിക്കുന്നത്  യഥാർഥ വിവരാന്വേഷക​െൻറ മൗലികാവകാശ ലംഘനമാകുമെന്ന് സുപ്രീംകോടതി. ലിംഗനിർണയം സംബന്ധിച്ച പരസ്യങ്ങൾ കുറ്റകരംതന്നെയാണ്. എന്നാൽ, ഇതു സംബന്ധിച്ച വിവരങ്ങൾക്ക് പൂർണ നിരോധനമേർപ്പെടുത്തുന്നത് അപകടകരമാണ്. അത് ഭരണഘടനയുടെ 19ാം അനുച്ഛേദത്തിലെ ഉപവകുപ്പ് ഒന്ന് എയുടെ ലംഘനമാകുമെന്ന് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. 

യഥാർഥ വിവരാന്വേഷക​െൻറ അറിയാനുള്ള അവകാശവും, പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ  ലിംഗനിർണയം സംബന്ധിച്ച് ഒാൺലൈൻ പരസ്യങ്ങൾ നൽകുന്നവരുടെ വാണിജ്യ താൽപര്യവും ഒന്നല്ലെന്ന്  അറ്റോണി ജനറൽ മുകുൾ രോഹതഗി വാദിച്ചു. വിവരാന്വേഷകന് അറിയാനുള്ള അവകാശം വഴി നിയമ സംരക്ഷണമുണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോൾ അറിയാനുള്ള അവകാശത്തി​െൻറ അടിസ്ഥാനം ജിജ്ഞാസയാണെന്നും നേരിട്ടുള്ള ഉത്തരവ് വഴി അതിന് തടയിടാനാകില്ലെന്നും ജസ്റ്റിസ് മിശ്ര വാക്കാൽ പറഞ്ഞു. ഏപ്രിൽ 13ന് കേസിൽ തുടർവാദം േകൾക്കുമെന്ന് പറഞ്ഞ കോടതി, പണം നൽകിയുള്ള പരസ്യങ്ങൾക്ക് മാത്രമായാണോ നിലവിലെ നിയമം ബാധകമാക്കേണ്ടതെന്ന്  വ്യക്തമാക്കാൻ ഹരജിക്കാരൻ സാബു മാത്യു ജോർജി​െൻറ അഭിഭാഷകൻ സഞ്ജയ് പരേഖിനോട് ആവശ്യപ്പെട്ടു. അതിന് അറ്റോണി ജനറൽ മുകുൾ രോഹതഗിയുടെ സഹായം തേടാമെന്നും കോടതി പറഞ്ഞു.  ഇത്തരം പരസ്യങ്ങൾ സൈറ്റുകളിൽ വരുന്നതിന്  ഇടനിലക്കാരായ ഒാൺൈലൻ സ്ഥാപനങ്ങൾ പൂർണ ഉത്തരവാദികളല്ലെന്ന് യാഹൂ, ഗൂഗ്ൾ എന്നീ കമ്പനികൾക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവെ, അഭിഷേക് മനു സിങ്വി എന്നിവർ കോടതിയെ ബോധിപ്പിച്ചു.

Tags:    
News Summary - supreme court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.