മോദിക്കും അമിത്​ഷാക്കും ക്ലീൻ ചിറ്റ്​: കോൺഗ്രസിൻെറ പരാതി മെയ്​ എട്ടിന്​ പരിഗണിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്​ ഷാക്കും ക്ലീൻ ചിറ്റ്​ നൽകിയ തെര​െഞ ്ഞടുപ്പ്​ കമീഷൻ നടപടിക്കെതിരെ കോൺഗ്രസ്​ നൽകിയ പരാതി മെയ്​ എട്ടിന്​ പരിഗണിക്കു​മെന്ന്​ സുപ്രീം കോടതി.

തെരഞ്ഞെടുപ്പ്​ കമീഷൻെറ ഉത്തരവ്​ ഹാരജരാക്കണമെന്ന്​ കോടതി കോൺഗ്രസിനോട്​ ആവശ്യപ്പെട്ട​ു.

അമിത്​ഷായും മോദിയും തെരഞ്ഞെടുപ്പ്​ റാലിക്കിടെ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയെന്നും ഇവർക്കെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന്​ നടപടി സ്വീകരിക്കണമെന്നും ആവശ്യ​െപ്പട്ടായിരുന്നു കോൺഗ്രസ്​ തെരഞ്ഞെടുപ്പ്​ കമീഷനെ സമീപിച്ചിരുന്നത്​. എന്നാൽ പരാതി പരി​േ​ശാധിച്ച കമീഷൻ മോദിക്കും അമിത്​ഷാക്കും ക്ലീൻ ചിറ്റ്​ നൽകുകയായിരുന്നു. ഇതിനെതിരെയാണ്​ കോൺഗ്രസ്​ സുപ്രീംകോടതിയെ സമീപിച്ചത്​.

Tags:    
News Summary - Supreme Court will hear Congress' petition on May 8 pertaining - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.