ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിലെ അഴിമതി അന്വേഷിക്കേണ്ട എന്ന വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹരജികൾ സുപ ്രീംകോടതി തള്ളി. കേസിൽ ഇനി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, ചൗക്കീദാർ ച ോർ ഹെ (കാവൽക്കാരൻ കള്ളനാണ്) എന്ന് നരേന്ദ്ര മോദിയെ ബന്ധിപ്പിച്ച് സുപ്രീംകോടതി പറഞ്ഞ ുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരായ കോടതിയലക്ഷ്യ ഹരജിയിൽ നടപടിയില്ല. ഭാവിയിൽ ഇത്തരം പര ാമർശങ്ങൾ നടത്തുമ്പോൾ രാഹുൽ ഗാന്ധി സൂക്ഷ്മത പുലർത്തണമെന്ന് കോടതി നിർദേശിച്ചു.
ചീഫ് ജസ്റ്റിസ് ര ഞ്ജൻ ഗൊഗോയി, ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര ജികൾ പരിഗണിച്ചത്. മോദി സർക്കാറിന്റെ റഫാൽ ഇടപാട് ശരിവെച്ച സുപ്രീം കോടതി വിധിക്കെതിരെ മുൻകേന്ദ്രമന്ത്രിമാരും മുൻ ബി.ജെ.പി നേതാക്കളുമായ അരുൺ ഷൂരി, യശ്വന്ത് സിൻഹ, അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ, എ.എ.പി എം.പി സഞ്ജയ് സിങ് എന്നിവർ സമർപ്പിച്ച പുനഃപരിശോധനാ ഹരജികളാണ് തള്ളിയത്.
റഫാൽ കേസിൽ 2018 ഡിസംബർ നാലിനാണ് നരേന്ദ്ര മോദി സർക്കാറിന് ക്ലീൻ ചിട്ട് നൽകി സുപ്രീംകോടതി ഉത്തരവിട്ടത്. റഫാൽ ഇടപാടിൽ ചട്ടവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. എന്നാൽ, ഇടപാടുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ട് പാര്‍ലമെന്ററി സമിതിയുടെ പരിഗണനയിലാണെന്ന് വിചാരണക്കിടയിൽ കേന്ദ്ര സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പുനഃപരിശോധനാ ഹരജികളിൽ ചൂണ്ടിക്കാട്ടിയിരുന്നു. സുപ്രീംകോടതി വിധിയിൽ വസ്തുതപരമായ തെറ്റ് കടന്നുകൂടിയെന്ന് കേന്ദ്ര സർക്കാറും സുപ്രീംകോടതിയും പിന്നീട് സമ്മതിച്ചിരുന്നു.
രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയാണ് കോടതിയലക്ഷ്യ കേസ് നൽകിയിരുന്നത്. രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രസംഗത്തിലെ പരാമർശമാണ് കേസിനാധാരമായത്. ആദ്യം ഖേദപ്രകടനം നടത്തുകയും പിന്നീട് രാഹുൽ നിരുപാധികം മാപ്പു പറയുകയും ചെയ്തിരുന്നു.
സുപ്രീംകോടതി വേനലവധിക്ക് അടക്കുംമുമ്പ് വിധിപറയാൻ മാറ്റിവെച്ച പുനഃപരിശോധന ഹരജികളിലാണ് മാസങ്ങൾക്കുശേഷം ഇപ്പോൾ വിധി പറഞ്ഞിരിക്കുന്നത്.
പുനഃപരിശോധനാ ഹരജികളിലെ വാദങ്ങൾ
വാദം നടന്ന ദിവസങ്ങളിൽ ജസ്റ്റിസ് കെ.എം ജോസഫ് നിരന്തരം ചോദ്യങ്ങൾകൊണ്ട് കേന്ദ്ര സർക്കാറിനെ ഉത്തരം മുട്ടിച്ചിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും വാദത്തിലിടെപടുകയോ ചോദ്യങ്ങളുന്നയിക്കുകയോ ചെയ്തിരുന്നില്ല.
ഹരജിക്കാർ നേരത്തെ റഫാൽ ഇടപാടിനെതിരെ സമർപ്പിച്ച പരാതിയിൽ നടപടി എടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് കെ.എം ജോസഫ് അറ്റോണി ജനറൽ മുകുൽ രോഹതഗിയോട് ചോദിച്ചപ്പോൾ പ്രഥമ ദൃഷ്ട്യാ കേസില്ല എന്നായിരുന്നു മറുപടി.
ഇതിന് മുമ്പുള്ള ഇടപാടുകളെ പോലെ റഫാലിലെ സാേങ്കതികവിദ്യ കൈമാറാത്തത് എന്തുകൊണ്ടാണെന്ന അടുത്ത ചോദ്യത്തിന് ഇടപാടിെൻറ സാേങ്കതികവശം കോടതിക്ക് തീരുമാനിക്കാനാവില്ലെന്ന് എ.ജി മറുപടി നൽകി. രാജ്യത്തിെൻറ പരമാധികാരം കരാറിൽ വിട്ടുവീഴ്ച ചെയ്തത് എന്തിനാണെന്ന് ജസ്റ്റിസ് ജോസഫ് ചോദിച്ചപ്പോൾ വിധി സർക്കാറുകൾ തമ്മിലുള്ള ഉടമ്പടികളിൽ അങ്ങനെയാകാം എന്നായിരുന്നു പ്രതികരണം.
രണ്ടു കാരണങ്ങളാൽ സുപ്രീംകോടതി നിലവിലുള്ള വിധി പുനഃപരിശോധിക്കണമെന്ന് പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടിരുന്നു. ഒന്നാമതായി സർക്കാറിന് ക്ലീൻ ചിറ്റ് നൽകിയ ഡിസംബർ 14ലെ വിധിയിൽ സുപ്രീംകോടതി റഫാൽ കരാർ റദ്ദാക്കാൻ ഹരജിക്കാർ ആവശ്യപ്പെട്ടു എന്നുപറഞ്ഞത് തെറ്റാണ്. ഇടപാടിനെ കുറിച്ച് അന്വേഷണം വേണമെന്നാണ് ഹരജിക്കാർ ആവശ്യപ്പെട്ടത്. രണ്ടാമതായി സർക്കാർ സമർപ്പിച്ച തെറ്റായതും അപൂർണമായതുമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിധി പുറപ്പെടുവിച്ചത്. വിധിയിലെ ഒാേരാ തെറ്റും സർക്കാർ വരുത്തിവെച്ചതായതിനാൽ അതിനുത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് അരുൺ ഷൂരി വാദിച്ചിരുന്നു.
‘ചൗക്കീദാർ ചോർഹെ എന്ന് സുപ്രീംകോടതി കണ്ടെത്തി’യെന്ന് പ്രസംഗിച്ച രാഹുലിന്, തടവ് ശിക്ഷയോ താക്കീതോ പോലുള്ള ശിക്ഷ നൽകണമെന്നാണ് ബി.ജെ.പി അഭിഭാഷകൻ മുകുൽ രോഹത്ഗി വാദിച്ചത്. മാപ്പു പറഞ്ഞ സ്ഥിതിക്ക് ഹരജി തള്ളിക്കളയണമെന്നായിരുന്നു കോൺഗ്രസ് അഭിഭാഷകൻ അഭിഷേക് മനു സിങ്വിയുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.