കരൂരിൽ പ്രചാരണ റാലിയിൽ സംസാരിക്കുന്ന വിജയ്, അപകടത്തിന് മുമ്പുള്ള ദൃശ്യം
ചെന്നൈ: കരൂരിലെ പാർട്ടി റാലിക്കിടെ തിക്കിലും തിരക്കിലും 41 പേർ മരിച്ച സംഭവം പ്രത്യേക സംഘം (എസ്.ഐ.ടി) അന്വേഷിക്കാൻ നിർദേശിച്ച മദ്രാസ് ഹൈകോടതി ഉത്തരവ് റദ്ദാക്കി സി.ബി.ഐ അന്വേഷിക്കണമെന്ന തമിഴക വെട്രി കഴകം (ടി.വി.കെ) സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും.
വിജയ് ക്കെതിരെ മദ്രാസ് ഹൈകോടതി നടത്തിയ പരാമർശങ്ങൾ പിൻവലിക്കണമെന്നും ബോധിപ്പിച്ചിരുന്നു. ദുരന്തത്തിൽ മരിച്ചവരുടെ രണ്ട് കുടുംബങ്ങളും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നൽകിയിരുന്നു. മധുര ഹൈകോടതി ബെഞ്ചിന്റെ പരിധിയിൽ വരുന്ന കേസിൽ മദ്രാസ് ഹൈകോടതി ഇടപെട്ട് ഉത്തരവ് പുറപ്പെടുവിച്ചതിനെ വാദത്തിനിടെ ജഡ്ജിമാർ വിമർശിച്ചിരുന്നു.
ഐ.ജി അസ്ര ഗാർഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം (എസ്.ഐ.ടി) ഇതിനകം തന്നെ അന്വേഷണമാരംഭിച്ചു. മദ്രാസ് ഹൈകോടതി നിർദേശപ്രകാരമാണ് എസ്.ഐ.ടി രൂപവത്കരിച്ചത്. രണ്ട് വനിത എസ്.പിമാരുൾപ്പെടെ 12 പൊലീസുദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. വിജയ് ക്ക് നേതൃപാടവമില്ലെന്നതുൾപ്പെടെയുള്ള മദ്രാസ് ഹൈകോടതി വിമർശനം അദ്ദേഹത്തിനും ടി.വി.കെക്കും വൻ തിരിച്ചടിയാണ്. ദുരന്തത്തിന് പിന്നിൽ ഡി.എം.കെയുടെ ഗൂഢാലോചനയുണ്ടെന്നാണ് വിജയ് യുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.