ന്യൂഡൽഹി: കടൽക്കൊല കേസിൽ സെന്‍റ് ആന്‍റണീസ് ബോട്ടുടമക്കുള്ള നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നത് സുപ്രീംകോടതി തടഞ്ഞു. അപകടത്തിൽ പരുക്കേറ്റ ഏഴ് മൽസ്യത്തൊഴിലാളികൾ സമർപ്പിച്ച ഹർജികളിലാണ് നടപടി. തങ്ങൾക്കും നഷ്ടപരിഹാരം അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.
സെന്റ് ആന്റണീസ് ബോട്ടുടമക്ക് നോട്ടിസ് അയക്കാൻ ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച് ഉത്തരവിട്ടു. രണ്ടാഴ്ചക്ക് ശേഷം ഹർജികൾ വീണ്ടും പരിഗണിക്കും. അതുവരെ ബോട്ടുടമക്കുള്ള രണ്ട് കോടി രൂപ വിതരണം ചെയ്യരുതെന്ന് ഹൈകോടതിക്ക് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.