58 ശതമാനം സംവരണം തടഞ്ഞ ഛത്തീസ്ഗഢ് ഹൈകോടതി വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡൽഹി: തൊഴിൽ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും 58 ശതമാനം സംവരണം ഏർപ്പെടുത്തിയ ഛത്തീസ്ഗഢ് സർക്കാറിന്‍റെ നീക്കം റദ്ദാക്കിയ ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ ഹൈകോടതി 58 ശതമാനം സംവരണം ഏർപ്പെടുത്തിയത് റദ്ദാക്കിയത്. ഈ വിധിയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.

ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ചിന്‍റെതാണ് ഉത്തരവ്. 2011ലെ നിയമഭേദഗതിയിലൂടെയാണ് സർക്കാർ ജോലികളിലും വിദ്യാഭ്യാസ മേഖലയിലും 58 ശതമാനം എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്ക് സംവരണം ചെയ്യാൻ തീരുമാനിച്ചത്.

ഹൈകോടതി വിധി സ്റ്റേ ചെയ്ത സുപ്രീംകോടതി, നിലവിലെ 58 ശതമാനം സംവരണത്തിന് ഇടക്കാല സംരക്ഷണവും നൽകി. സംവരണ പ്രക്രിയയുമായി മുന്നോട്ടുപോകാമെന്നും കോടതി പറഞ്ഞു. എന്നാൽ, കേസിൽ സുപ്രീംകോടതിയുടെ അന്തിമതീരുമാനത്തിന് വിധേയമാകും വർധിപ്പിച്ച സംവരണ നടപടികളുടെ ഭാവിയെന്ന് ഉത്തരവുകളിൽ വ്യക്തമാക്കണമെന്ന് സംസ്ഥാന സർക്കാറിനോട് നിർദേശിക്കുകയും ചെയ്തു. കേസ് ജൂലൈയിൽ വീണ്ടും പരിഗണിക്കും. 

Tags:    
News Summary - Supreme Court Stays HC Order Striking Down Chhattisgarh Law Providing 58% Reservation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.