വ്യക്തി സ്വാതന്ത്ര്യ കേസിൽ വേഗം വിധിയുണ്ടാകണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ കേസിന്റെ സ്വഭാവം പരിഗണിച്ച് കോടതികൾ എത്രയും പെട്ടെന്ന് വിധിപറയണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. മുൻകൂർ ജാമ്യാപേക്ഷ രണ്ടു മാസത്തേക്ക് മാറ്റിയ ഡൽഹി ഹൈകോടതി വിധിക്കെതിരെ നൽകിയ ഹരജി പരിഗണിച്ചാണ് ഉന്നത കോടതിയുടെ പരാമർശം.

മേയ് 24ന് സമർപ്പിച്ച ജാമ്യാപേക്ഷയാണ് ഹൈകോടതി ആഗസ്റ്റ് 31ലേക്ക് മാറ്റിയത്. ഇത് അംഗീകരിക്കാനാവുന്നതല്ലെന്ന് സുപ്രീംകോടതി അവധിക്കാല ബെഞ്ച് അഭിപ്രായപ്പെട്ടു. ഒരു തരത്തിലും അപേക്ഷ പരിഗണിക്കാനാവുന്നില്ലെങ്കിൽ, ഹരജിക്കാരൻ ആവശ്യപ്പെട്ട പ്രകാരം അറസ്റ്റിൽനിന്നുള്ള സംരക്ഷണം പരിഗണിക്കാം എന്ന് വ്യക്തമാക്കിയ ബെഞ്ച് ഹരജിക്കാരന് ഇത് അനുവദിക്കുകയും ചെയ്തു.

Tags:    
News Summary - Supreme Court seeks speedy verdict in personal freedom case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.