പ്രതീകാത്മക ചിത്രം

ജന്മദിനാഘോഷത്തിനിടെ ഹൈദരാബാദിൽ വിദ്യാർഥി തടാകത്തിൽ മുങ്ങിമരിച്ചു

ഹൈദരാബാദ്: കൂട്ടുകാരന്റെ ജന്മദിനാഘോഷത്തിനിടെ ഹൈദരാബാദിൽ 21 വയസ്സുള്ള വിദ്യാർഥി തടാകത്തിൽ മുങ്ങിമരിച്ചത് കണ്ണീർ നോവായി. ഹൈദരാബാദിലെ മോകിലയിൽ തിങ്കളാഴ്ച വൈകീട്ട് 4.30 ഓടെയാണ് സംഭവം. പട്ടൻചേരു സ്വദേശിയും രണ്ടാം വർഷ ബി.ബി.എ വിദ്യാർഥിയുമായ പ്രണവ് റെഡ്ഡിയാണ് മരിച്ചത്. പ്രണവും 10 സുഹൃത്തുക്കളും കൂട്ടുകാരന്റെ ജന്മദിനം ആഘോഷിക്കാൻ പ്രൊഡുട്ടൂർ ചെറുവു എന്ന ടൂറിസ്റ്റ് സ്‍ഥലത്ത് എത്തിയതായിരുന്നു.

കൈ കഴുകാൻ തടാകത്തിന് സമീപം പോയപ്പോൾ അബദ്ധത്തിൽ കാൽ വഴുതി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സംഘം സഹായത്തിനായി ആളെ വിളിച്ചിരുന്നുവെങ്കിലും രക്ഷിക്കാനായില്ല.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് റെഡ്ഡിയുടെ മൃതദേഹം പുറത്തെടുത്തു.

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. റെഡ്ഡി കാൽവഴുതി വീണ് മുങ്ങി മരിക്കുകയായിരുന്നുവെന്നും ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷൻ 194 പ്രകാരം സംശയാസ്പദമായ മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - Student drowns in Hyderabad lake during birthday party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.