സഞ്ജീവ് ഭട്ടിന്റെ ഹരജിയിൽ ഗുജറാത്ത് സർക്കാറിനോട് വിശദീകരണം തേടി സുപ്രീംകോടതി

ന്യൂഡൽഹി: കസ്റ്റഡി മരണക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടതിനെതിരെ, പുറത്താക്കപ്പെട്ട ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട് സമർപ്പിച്ച അപ്പീൽ ഹരജിയിൽ സുപ്രീംകോടതി ഗുജറാത്ത് സർക്കാറിന്റെ വിശദീകരണം തേടി.

ഗുജറാത്ത് വംശഹത്യയിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ മൊഴി നൽകിയ ഉദ്യോഗസ്ഥാനാണ് ഭട്ട്. 30 വർഷം മുമ്പു നടന്ന കസ്റ്റഡി മരണക്കേസിൽ ജീവപര്യന്തം തടവ് വിധിക്കപ്പെട്ടതിനെതിരെയാണ് ഭട്ട് അപ്പീൽ നൽകിയത്. 1990ൽ ജാംനഗറിൽ നടന്ന വർഗീയ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി കസ്റ്റഡിയിൽ മരിച്ച പ്രഭുദാസ് വൈഷ്ണവി എന്നയാളുടെ സഹോദരൻ നൽകിയ ഹരജിയിലാണ് ഭട്ട് ശിക്ഷിക്കപ്പെട്ടത്. ഏപ്രിൽ 11നു മുമ്പ് മറുപടി നൽകാൻ ആവശ്യപ്പെട്ട ജസ്റ്റിസ് എം.ആർ. ഷാ, ജസ്റ്റിസ് സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ച്, കേസിന്റെ അടുത്ത വാദം ഏപ്രിൽ 18ലേക്ക് മാറ്റി. 

Tags:    
News Summary - Supreme Court seeks clarification from Gujarat government on Sanjeev Bhatt's petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.