ആധാരം രജിസ്ട്രേഷന് അടിയാധാരം വേണ്ടെന്ന് സുപ്രീംകോടതി; ചെന്നൈ ഹൈകോടതി വിധി ശരിവെച്ചു

ഗൂഡല്ലൂർ: വിൽപന നടത്തിയതോ ഭാഗം ചെയ്തതോ ആയ ഭൂമിയുടെ ആധാരം രജിസ്റ്റർ ചെയ്യുന്നതിന് അടിയാധാരം ഹാജരാക്കേണ്ടെന്ന് സുപ്രീം കോടതി. ഇതുസംബന്ധിച്ച് നേര​ത്തെ ചെന്നൈ ഹൈകോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതി ശരിവെച്ചു.

അടിയാധാരം ഹാജരാക്കാത്തതിനാലോ അസ്സൽ ആധാരം നഷ്ടപ്പെട്ടതിനാൽ പൊലീസിന്റെ നോൺ ട്രേസബിൾ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തതിനാലോ ഭൂമികളുടെ ആധാരം രജിസ്റ്റർ ചെയ്യുന്നത് നിരസിക്കരുതെന്ന ചെന്നൈ ഹൈകോടതി വിധിയാണ് സുപ്രീംകോടതി ശരിവെച്ചത്.

രജിസ്ട്രേഷൻ നിയമത്തിലെ റൂൾ 55എ (1) ഒന്ന് കണക്കിലെടുത്ത് അടിയാധാരം ഹാജരാക്കിയില്ലെന്നു കാണിച്ച് അവകാശ ഒഴിമുറി ആധാരം രജിസ്റ്റർ ചെയ്യുന്നത് നിരസിച്ച കേസിലാണ് വിധി പ്രസ്താവന. അടിയാധാരത്തിന്റെ പകർപ്പ് രജിസ്റ്റർ ഓഫിസിൽ ഉണ്ടെന്നിരിക്കെ അതു പരിശോധിച്ചു പുതിയ രജിസ്ട്രേഷൻ നടത്താവുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു.

Tags:    
News Summary - Supreme Court says that Deed is not required for Sale Deed registration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.