ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിെൻറ ഭരണഘടന സാധുത ചോദ്യം ചെയ്യുന്ന ഹരജികൾ ശബ രിമല കേസിന് ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ് ഡെ, ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യ ക്തമാക്കിയത്.
പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്ര സർക്കാർ േകാടതിയിൽ മറുപടി നൽകാത്ത സാഹചര്യത്തിൽ കേസിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു. എന്നാൽ, കേന്ദ്ര സർക്കാർ ദിവസങ്ങൾക്കുള്ളിൽ മറുപടി സമർപ്പിക്കുമെന്ന് അേറ്റാണി ജനറൽ കെ.കെ. വേണുഗോപാൽ വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിൽ ചില ഇടക്കാല ഉത്തരവുകൾ ആവശ്യമാണെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടപ്പോൾ ഇക്കാര്യം പരിഗണിക്കാമെന്നും ഹോളി അവധിക്ക് ശേഷം കോടതിക്ക് മുമ്പാകെ ഉന്നയിക്കാമെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
ത്രിപുര, അസം എന്നീ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടവയും ചട്ടങ്ങൾ രൂപപ്പെടുത്താതെ ഉത്തർപ്രദേശിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് ചോദ്യം ചെയ്യുന്ന ഹരജികളും പ്രത്യേകമായി പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
2019 ഡിസംബർ 18നാണ് പൗരത്വ ഭേദഗതി നിയമത്തിെൻറ ഭരണഘടന സാധുത പരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചത്. എന്നാൽ, നിയമം സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചില്ല.
നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്തിട്ടില്ലെന്നും കേന്ദ്ര സർക്കാറിന് മറുപടി നൽകാൻ നാലാഴ്ച സമയം അനുവദിച്ചതായും ജനുവരി 22ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. മുസ്ലിംലീഗ്, സി.പി.ഐ, കോൺഗ്രസ് നേതാവ് ജയ്റാം രമേശ്, ആർ.ജെ.ഡി നേതാവ് മനോജ് ഝാ, തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര, എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉൈവസി, ഓൾ അസം സ്റ്റുഡൻറ്സ് യൂനിയൻ, ജംഇയ്യത് ഉലമായെ ഹിന്ദ് തുടങ്ങിയവരാണ് ഹരജി നൽകിയിട്ടുള്ളത്.
ശബരിമലയിലെ യുവതി പ്രവേശത്തിനൊപ്പം മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശം അടക്കമുള്ള വിഷയങ്ങൾ ഒമ്പതംഗ ബെഞ്ചാണ് പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.