ഇന്റർനെറ്റ് ചാർജുകൾ നിയന്ത്രിക്കണമെന്ന ഹരജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്തെ ഇന്റർനെറ്റ് ചാർജുകൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തള്ളി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.

സ്വതന്ത വിപണി നിലനിൽക്കുന്ന ഇവിടെ ഉപഭോക്താക്കൾക്ക് ഒന്നിലധികം സേവനങ്ങൾ ലഭ്യമായ മേഖലയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.

ഇതൊരു സ്വതന്ത്ര വിപണിയാണ്. നിരവധി ഓപ്ഷനുകള. ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും ഇന്റര്‍നെറ്റ് നല്‍കുന്നുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു. വിപണി വിഹിതത്തിന്റെ ഭൂരിഭാഗവും ജിയോയും റിലയന്‍സും നിയന്ത്രിക്കുന്നുണ്ടെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി പരിഗണിച്ചില്ല. കാര്‍ട്ടലൈസേഷന്‍ ആണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയെ സമീപിക്കാനും ബെഞ്ച് പറഞ്ഞു.

Tags:    
News Summary - Supreme Court Rejects Plea To Regulate Internet Prices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.