രാകേഷ് അസ്താനക്കെതിരായ ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: സി.ബി.ഐ സ്പെഷ്യൽ ഡയറക്ടറായി ഗുജറാത്ത് കേഡർ ഐ.പി.എസ് ഒാഫീസർ രാകേഷ് അസ്താനയെ നിയമിച്ചതിനെതിരെ നൽകിയ ഹരജി സുപ്രീംകോടതി തള്ളി. അസ്താന‍യുടെ നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടാക്കാട്ടി സർക്കാർ ഇതര സംഘടനക്കായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ നൽകിയ ഹരജിയാണ് സുപ്രീംകോടതി തള്ളിയത്. ജസ്റ്റിസുമാരായ ആർ.കെ അഗർവാൾ, എ.എം സാപ്രെ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

സി.ബി.ഐ  ഉപ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയെ സി.ബി.ഐ സ്പെഷ്യൽ ഡയറകടറായാണ് കേന്ദ്രമന്ത്രിസഭ നിയമിച്ചത്. 2016ൽ അനിൽ സിൻഹ വിരമിച്ച ഒഴിവിൽ സി.ബി.ഐയുടെ ഇടക്കാല ഡയറക്ടറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1984 ബാച്ച് ഗുജറാത്ത് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥാനാണ് അസ്താന. 

കാലിത്തീറ്റ കുഭകോണക്കേസിൽ ലാലു പ്രസാദ് യാദവിനെ അറസ്റ്റു ചെയ്യുന്നതിൽ മുഖ്യ പങ്കു വഹിച്ചവരിൽ ഒരാൾ ഇദ്ദേഹമായിരുന്നു. ഗുജറാത്ത് പൊലീസിൽ വിവിധ പദവികൾ വഹിച്ചിരുന്ന അസ്താന 1994ലാണ് സി.ബി.ഐയിൽ നിയമിതമാനാവുന്നത്.

Tags:    
News Summary - Supreme Court Rejected Petition Against CBI Director Rakesh Asthana Appointment -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.