ദുർഗ പൂജക്ക്​ ഫണ്ട്​: മമത സർക്കാറി​െൻറ തീരുമാനത്തിന്​ സുപ്രീംകോടതി സ്​റ്റേയില്ല

കൊൽക്കത്ത: ദുർഗ പൂജക്കായി 28​ കോടി രൂപ നൽകാനുള്ള പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തീരുമാനം സുപ്രീംകോടതി സ്​റ്റേ ചെയ്​തില്ല. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട്​ സുപ്രീംകോടതി ബംഗാൾ സർക്കാറിന്​ നോട്ടീസയച്ചിട്ടുണ്ട്​.

ജസ്​റ്റിസുമാരായ മദൻ ബി ലോകുർ, ദീപക്​ ഗുപ്​ത എന്നിവരടങ്ങിയ ബെഞ്ചാണ്​ ഹരജി പരിഗണിച്ചത്​. മമത ബാനർജിയുടെ തീരുമാനത്തിനെതിരെ അഭിഭാഷകനായ സൗരവ്​ ദത്തയാണ്​ സുപ്രീംകോടതിയെ സമീപിച്ചത്​. സെപ്​തംബർ 10നാണ്​ പശ്​ചിമബംഗാളിലെ 28,000 പൂജ കമ്മിറ്റികൾക്ക്​ 28 കോടി നൽകാനുള്ള തീരുമാനം മമത ബാനർജി പ്രഖ്യാപിച്ചത്​. എന്നാൽ ഇൗ തീരുമാനം ​ഹൈകോടതി സ്​റ്റേചെയ്​തിരുന്നു.

Tags:    
News Summary - Supreme Court Refuses to Stay Mamata Govt's Decision to Grant Funds to Durga Puja Celebrations- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.