ഷിൻഡെക്കും എം.എൽ.എമാർക്കുമെതിരായ അയോഗ്യത ഹരജി; മഹാരാഷ്ട്ര സ്പീക്കർക്ക് സുപ്രീംകോടതിയുടെ വിമർശനം

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്കും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എം‌.എൽ‌.എമാർക്കും എതിരായ അയോഗ്യത ഹരജികളിൽ തീർപ്പുകൽപ്പിക്കുന്നത് വൈകിപ്പിച്ചതിന് മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കറെ വിമർശിച്ച് സുപ്രീംകോടതി. നടപടി ക്രമങ്ങൾ വേഗത്തിലാക്കുന്ന പുതുക്കിയ ഷെഡ്യൂൾ സമർപ്പിക്കുന്നതിൽ സ്പീക്കർ പരാജയപ്പെട്ടാൽ സമയക്രമം നിശ്ചയിക്കുമെന്ന് കോടതി വ്യക്തമാക്കി.

അടുത്ത വർഷം മുമ്പ് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി അയോഗ്യത ഹരജികളിൽ സ്പീക്കർ തീർപ്പാക്കണമെന്നും കേസ് അടുത്ത തിങ്കളാഴ്ച കോടതി പരിഗണിക്കും. സ്പീക്കറുടെ സമയക്രമം തൃപ്തികരമല്ലെങ്കിൽ രണ്ട് മാസത്തിനകം തീരുമാനമെടുക്കാൻ നിർദേശിക്കുമെന്നും ബെഞ്ച് പറഞ്ഞു.

ഷിൻഡെയ്ക്കും മറ്റ് എം‌.എൽ.‌എമാർക്കും എതിരായ അയോഗ്യത ഹർജികളിൽ തീർപ്പുകൽപ്പിക്കാനുള്ള സമയപരിധി വ്യക്തമാക്കാൻ സെപ്റ്റംബർ 18 ന് സുപ്രീം കോടതി മഹാരാഷ്ട്ര നിയമസഭ സ്പീക്കറോട് നിർദേശിച്ചിരുന്നു.ശിവസേനയിലുണ്ടായ പിളർപ്പിനെ തുടർന്ന്‌ ഉദ്ധവ്‌ താക്കറെ, ഏക്‌നാഥ്‌ ഷിൻഡെ വിഭാഗക്കാരായ എംഎൽഎമാർ പരസ്‌പരം അയോഗ്യരാക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള നിരവധി അപേക്ഷകൾ സ്‌പീക്കർക്ക്‌ മുന്നിലുണ്ട്‌. ഈ അപേക്ഷകളിൽ തീരുമാനം നീണ്ടുപോകുന്നതാണ്‌ സുപ്രീംകോടതിയെ ചൊടിപ്പിച്ചത്‌.

ഭരണഘടനയുടെ 10ാം ഷെഡ്യൂൾ പ്രകാരമുള്ള നടപടികൾ അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും കോടതി നിർദേശം മാനിക്കണമെന്നും ചീഫ്‌ജസ്റ്റിസ്‌ ഡി.വൈ. ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ നേരത്തേ സ്‌പീക്കർക്ക്‌ മുന്നറിയിപ്പ്‌ നൽകിയിരുന്നു.

Tags:    
News Summary - Supreme Court raps Maharashtra speaker over disqualification pleas against Shinde, his MLAs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.