ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ ഹരജി നിലനിൽക്കില്ല; പിന്നീട് പരിഗണിക്കാം -സുപ്രീംകോടതി

ന്യൂഡൽഹി: ജമ്മുകശ്​മീരിന്​ പ്രത്യേക അധികാരം നൽകിയിരുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയത് ചോദ്യം ചെയ്ത ുള്ള ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. എല്ലാ ഹരജികളും ഒന്നിച്ച് പരിഗണിക്കുന്നതിനായാണ് മാറ്റിയത്. ആർട ്ടിക്കിൾ 370 റദ്ദാക്കിയത് ചൂണ്ടിക്കാട്ടി അഭിഭാഷകൻ എം.എൽ ശർമയും മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനെതിരെ ക ശ്മീർ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധ ഭാസിനും നൽകിയ ഹരജികളാണ് ഹരജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ് റ്റിസുമാരായ എസ്.എ ബോബ്ദെ, എസ്.എ നസീർ അടങ്ങുന്ന പ്രത്യേക ബെഞ്ച് പരിഗണിച്ചത്.

ഹരജി തയാറാക്കുന്ന സമയത്ത് താൻ അപകടത്തിൽപ്പെട്ട് വിശ്രമിക്കുകയായിരുന്നുവെന്ന് അഭിഭാഷകൻ എം.എൽ ശർമ കോടതിയെ അറിയിച്ചു. അതിനാൽ, ഹരജിയുമായി ബന്ധ പ്പെട്ട് പ്രവർത്തിക്കാനോ സുപ്രീംകോടതി രജിസ്റ്ററിയിൽ സമർപ്പിക്കുന്നതിന് മുമ്പ് പരിശോധിക്കാനോ സാധിച്ചില്ല. തെറ്റ് തിരുത്തി ഹരജി വീണ്ടും സമർപ്പിക്കാൻ അനുവദിക്കണമെന്നും എം.എൽ ശർമ അഭ്യർഥിച്ചു.

കശ്മീർ വിഷയത്തിലെ നാല് ഹരജികളിലും പ്രശ്നങ്ങളുണ്ടെന്ന് സുപ്രീംകോടതി രജിസ്റ്ററി ഒാഫിസ് അറിയിച്ചു. ആറു ഹരജികളാണ് ആകെ സമർപ്പിച്ചത്. ഇതിൽ പിശകുള്ള രണ്ട് ഹരജികൾ തിരുത്തി സമർപ്പിച്ചെന്നും ഒാഫീസർ വ്യക്തമാക്കി.

ജമ്മു കശ്മീരിൽ ആശയവിനിമയ സംവിധാനങ്ങൾ വിച്ഛേദിക്കപ്പെട്ടിരിക്കുന്നുവെന്ന് കശ്മീർ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധ ഭാസിന് വേണ്ടി ഹാജരായ വൃന്ദ ഗ്രോവർ വ്യക്തമാക്കി. ടെലിഫോൺ, ഇന്‍റർനെന്‍റ് സർവീസുകൾ ലഭ്യമല്ല. എങ്ങനെയാണ് സംസ്ഥാനത്ത് മാധ്യമ സ്വാതന്ത്ര്യം ഉണ്ടാവുക. അംഗീകാരവും തിരിച്ചറിയൽ രേഖകളും ഉള്ള മാധ്യമപ്രവർത്തകർക്ക് പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും വൃന്ദ ഗ്രോവർ ചൂണ്ടിക്കാട്ടി.

കശ്മീർ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത് ജമ്മുവിൽ നിന്നാണെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ ചൂണ്ടിക്കാട്ടി. പിന്നീട് എന്തുകൊണ്ട് ശ്രീനഗറിൽ നിന്ന് റിപ്പോർട്ടിങ് സാധ്യമാകുന്നില്ലെന്നും അദ്ദേഹം ചോദ്യം ഉന്നിയിച്ചു. സുരക്ഷാ ഏജൻസികളെ വിശ്വസിക്കണം. കശ്മീരിൽ ദിനംപ്രതി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയാണെന്ന് സോളിസിറ്റർ ജനറൽ സുരേഷ് മേത്ത കോടതിയിൽ വ്യക്തമാക്കി.

അഭിഭാഷകൻ എം.എൽ ശർമ, കശ്മീർ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ അനുരാധ ഭാസിൻ എന്നിവരെ കൂടാതെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ നാഷനൽ കോൺഫറൻസ്​ എം.പിയും മുൻ സ്പീക്കറുമായ അക്​ബർ ലോണും എം.പിയും ജമ്മു കശ്മീർ ഹൈകോടതി മുൻ ജഡ്ജിയുമായ ഹസ്​നയിൻ മസൂദിയും എൻ.സി.പിയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്​.

ജമ്മു കശ്​മീരിനെ വിഭജിച്ച്​ കേന്ദ്രഭരണ പ്രദേശങ്ങളാക്കുന്ന പാർലമെന്‍റ്​ പാസാക്കിയ ജമ്മു കശ്​മീർ ​റീഓർഗനൈസേഷൻ ആക്​റ്റ്​ സുപ്രീംകോടതി പരിശോധിക്കണമെന്നാണ്​ ആവശ്യം. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് സംസ്ഥാന നിയമസഭയുടെ അംഗീകാരം തേടിയില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയുടെ ആർട്ടിക്ൾ 14, 19 (1) (എ), 19 (1) (ജി), 21 പ്രകാരം സ്വതന്ത്ര മാധ്യമ പ്രവർത്തനവും തൊഴിൽ ചെയ്യാനുള്ള സ്വതന്ത്ര്യവും തടസപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കശ്മീർ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ ഹരജി നൽകിയത്.

Tags:    
News Summary - supreme court raps advocate for defective petition against article 370-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.