ഡൽഹി കലാപക്കേസ്: വിദ്യാർഥി നേതാക്കളുടെ ജാമ്യത്തിന്​ സ്​റ്റേയില്ല

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ പ്ര​ക്ഷോ​ഭ​ത്തി​െൻറ പേ​രി​ൽ ഡ​ൽ​ഹി പൊ​ലീ​സ്​ യു.​എ.​പി.​എ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ച വി​ദ്യാ​ര്‍ഥി നേ​താ​ക്ക​ൾ​ക്ക്​ ജാ​മ്യം അ​നു​വ​ദി​ച്ച ഹൈ​കോ​ട​തി വി​ധി​ക്ക്​ സ്​​റ്റേ​യി​ല്ല. ഈ ​ഘ​ട്ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ​ ജാ​മ്യം റ​ദ്ദാ​ക്കാ​ൻ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നും എ​ന്നാ​ൽ, ഉ​ത്ത​ര​വി​ൽ ഹൈ​കോ​ട​തി വ്യാ​ഖ്യാ​നി​ച്ച രീ​തി​ക്ക്​ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​യി​വ​രു​മെ​ന്നും ജ​സ്​​റ്റി​സു​മാ​രാ​യ ഹേ​മ​ന്ത് ഗു​പ്ത, വി. ​രാ​മ​സു​ബ്ര​ഹ്‌​മ​ണ്യ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സു​പ്രീം​കോ​ട​തി അ​വ​ധി​ക്കാ​ല ബെ​ഞ്ച് വാ​ക്കാ​ൽ നി​രീ​ക്ഷി​ച്ചു. ​

യു.​എ.​പി.​എ വ്യാ​ഖ്യാ​നി​ക്കു​ന്ന​തി​ൽ രാ​ജ്യ​ത്തൊ​ട്ടാ​കെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന നി​ര​വ​ധി ചോ​ദ്യ​ങ്ങ​ളാ​ണ്​ ​ൈ​ഹ​കോ​ട​തി വി​ധി​ന്യാ​യം ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ ഈ ​ഉ​ത്ത​ര​വ് മ​റ്റു കേ​സു​ക​ളി​ൽ ഒ​രു കീ​ഴ്വ​ഴ​ക്ക​മാ​യി ത​ൽ​ക്കാ​ലം പ​രി​ഗ​ണി​ക്കേ​ണ്ടെ​ന്നും ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ കോ​ട​തി​ നോ​ട്ടീ​സ്​ അ​യ​ച്ചു.

ജാ​മി​അ വി​ദ്യാ​ർ​ഥി​യും എ​സ്.​ഐ.​ഒ നേ​താ​വു​മാ​യ ആ​സി​ഫ് ഇ​ഖ്ബാ​ല്‍ ത​ൻ​ഹ, ജെ.​എ​ൻ.​യു വി​ദ്യാ​ർ​ഥി​ക​ളും പി​ഞ്ച്​​റ തോ​ഡ്​ പ്ര​വ​ർ​ത്ത​ക​രു​മാ​യ ന​താ​ഷ ന​ര്‍വാ​ള്‍, ദേ​വാം​ഗ​ന ക​ലി​ത എ​ന്നി​വ​ർക്കാണ്​​ ചൊ​വ്വാ​ഴ്​​ച​ ഹൈ​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

വിദ്യാർഥി നേതാക്കളുടെ ജാമ്യം റദ്ദാക്കണമെന്ന് സുപ്രീംകോടതിയിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. അതീവ ഗൗരവമുള്ള വിഷയമാണിത്. അമേരിക്കൻ പ്രസിഡന്‍റ് രാജ്യ തലസ്ഥാനത്ത് ഉണ്ടായിരുന്നപ്പോഴാണ് സംഘർഷം നടന്നത്. ഈ സംഘർഷത്തിന് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ട്.

യു.എ.പി.എ ചുമത്തിയ കേസിലാണ് ഇത്തരം പരാമർശങ്ങൾ നടത്തിയ ഡൽഹി ഹൈകോടതി വിധി പുറപ്പെടുവിച്ചത്. ഹൈകോടതിയുടെ നടപടി കേസിനെ ബാധിക്കും. അടിയന്തരമായി വിദ്യാർഥി നേതാക്കളുടെ ജാമ്യം റദ്ദാക്കണമെന്നും തുഷാർ മേത്ത ആവശ്യപ്പെട്ടു. വിദ്യാർഥി നേതാക്കളുടെ വിശദീകരണത്തിന് ശേഷം കേസ് പരിഗണിക്കാമെന്ന് സുപ്രീകോടതിയും വ്യക്തമാക്കി.

ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് മാ​സ​ത്തി​ലാണ് മൂ​ന്നു​പേ​രെയും ഡ​ൽ​ഹി പൊ​ലീ​സ്​ അ​റ​സ്​​റ്റ് ചെ​യ്​​ത​ത്. ഇ​തി​നി​ട​യി​ൽ മ​റ്റു കേ​സ​ുക​ളി​ൽ ജാ​മ്യം കി​ട്ടി​യെ​ങ്കി​ലും യു.​എ.​പി.​എ കേ​സ്​ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​വ​ർ​ക്ക്​ ജ​യി​ലി​ൽ​ നി​ന്നും പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ജൂൺ 15നാണ് മൂ​ന്നു​പേ​ർക്കും ഡ​ൽ​ഹി ഹൈ​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്​ രാ​ജ്യ​ദ്രോ​ഹ കു​റ്റ​മ​​ല്ലെ​ന്ന്​ പൗ​ര​ത്വ പ്ര​ക്ഷോ​ഭ​ത്തിന്‍റെ പേ​രി​ൽ ഡ​ൽ​ഹി പൊ​ലീ​സ്​ യു.​എ.​പി.​എ ചു​മ​ത്തി അ​റ​സ്​​റ്റ്​ ചെ​യ്​​ത വി​ദ്യാ​ർ​ഥിക​ൾ​ക്ക്​ ജാ​മ്യം അ​നു​വ​ദി​ച്ചു​ കൊ​ണ്ട് ഡ​ൽ​ഹി ഹൈ​കോ​ട​തി ചൂണ്ടിക്കാട്ടിയ​ത്.

എന്നാൽ, വിദ്യാർഥി നേതാക്കളെ ജയിൽ മോചിതരാക്കാതെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയാണ് ഡൽഹി പൊലീസ് ചെയ്തത്. പൊലീസ് നടപടിക്കെതിരെ വീണ്ടും ഹൈകോടതിയെ വിദ്യാർഥികൾ സമീപിച്ചു. തുടർന്ന് അടിയന്തരമായി വിദ്യാർഥി നേതാക്കളെ മോചിപ്പിക്കണമെന്ന് ഹൈകോടതി ഉത്തരവിടുകയായിരുന്നു.

ജയിലിട്ട്​ പേടിപ്പിക്കാമെന്ന്​ കരുതേണ്ടെന്ന് ജയിൽ മോചിതരായ പൗരത്വ പ്രക്ഷോഭകർ പറഞ്ഞു. സർക്കാറിന്‍റെ ഇത്തരം നീക്കങ്ങളിൽ പേടിയില്ലാത്തവരാണ്​ ഞങ്ങൾ. സർക്കാറിന്‍റെ പരിഭ്രാന്തിയാണ്​ യഥാർഥത്തിൽ വെളിവായതെന്നും ആസിഫ്​ ഇഖ്​ബാൽ തൻഹ, നതാഷ നർവാൾ, ദേവാംഗന കലിത എന്നിവർ ചൂണ്ടിക്കാട്ടി.

വിദ്യാർഥി നേതാക്കൾക്കെ​തി​രെ ആ​രോ​പി​ക്ക​പ്പെ​ട്ട യു.​എ.​പി.​എ കു​റ്റ​ങ്ങ​ളൊ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ കാ​ണു​ന്നി​ല്ലെ​ന്ന്​ കോ​ട​തി നി​രീ​ക്ഷി​ച്ചിരുന്നു. അ​തി​ശ​യോ​ക്തി ക​ല​ർ​ത്തി പെ​രു​പ്പി​ച്ച്​ വ​ലി​ച്ചു നീ​ട്ടി​യ​താ​ണ്​ ഡ​ൽ​ഹി പൊ​ലീ​സിന്‍റെ കു​റ്റ​പ​ത്ര​മെ​ന്നാണ്​ ജ​സ്​​റ്റി​സു​മാ​രാ​യ സി​ദ്ധാ​ർ​ഥ്​ മൃ​ദു​ൽ, അ​നൂ​പ്​ ജ​യ​റാം ഭം​ഭാ​നി എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ച്​ പ​റ​ഞ്ഞത്.

കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്ന ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം സി.​എ.​എ വി​രു​ദ്ധ സ​മ​ര​രീ​തി എ​ന്ന നി​ല​ക്ക്​ മാ​ത്ര​മേ കാ​ണാ​നാ​വൂ. വി​മ​ത ശ​ബ്​​ദ​ങ്ങ​ൾ അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള വ്യ​ഗ്ര​ത​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യ അ​വ​കാ​ശ​വും തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​വും ത​മ്മി​ലു​ള്ള അ​തി​ർ​വ​ര​മ്പ്​ മാ​ഞ്ഞു​പോ​കു​ന്ന​താ​യി ന​താ​ഷ​യു​ടെ ജാ​മ്യ ഉ​ത്ത​ര​വി​ൽ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടിയിരുന്നു. ഈ ​മ​നോ​ഗ​തി തു​ട​ർ​ന്നാ​ൽ ജ​നാ​ധി​പ​ത്യം അ​പ​ക​ട​പ്പെ​ടു​മെ​ന്ന്​ കോ​ട​തി ഓ​ർ​മി​പ്പി​ച്ചു.

തീ​വ്ര​വി​കാ​ര​മു​യു​ർ​ത്തു​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ൾ, സ്​​ത്രീ​ക​ളെ പ്ര​തി​ഷേ​ധ​ത്തി​ന്​ ​പ്രേ​രി​പ്പി​ക്ക​ൽ, റോ​ഡ്​ ഉ​പ​രോ​ധ സ​മ​രം തു​ട​ങ്ങി​യ​വ​യാ​ണ്​ വി​ദ്യാ​ർ​ഥി നേ​താ​ക്ക​ൾ ​ചെ​യ്ത കു​റ്റ​ങ്ങ​ളാ​യി ​െപാ​ലീ​സ്​ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ഇൗ ​ആ​രോ​പ​ണ​ങ്ങ​ളൊ​ന്നും ത​ന്നെ കു​റ്റ​പ​ത്ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ കാ​ണാ​നാ​യി​ല്ല. ​വി​ഷ​യം സ​ങ്കീ​ർ​ണ​മാ​ക്കി ജാ​മ്യം ന​ൽ​കു​ന്ന​തി​ന്​ ഭ​ര​ണ​കൂ​ടം വി​ല​ങ്ങ്​ ത​ടി​യാ​വാ​ൻ പാ​ടി​ല്ലെ​ന്ന്​ ന​താ​ഷ​യു​ടേ​യും ദേ​വാം​ഗ​ന ക​ലി​ത​യു​ടേ​യും ജാ​മ്യ ഉ​ത്ത​ര​വി​ൽ കോ​ട​തി ചൂണ്ടിക്കാട്ടി.

ഒ​രാ​ൾ ന​ൽ​കി​യ സിം ​കാ​ർ​ഡ്​ ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ ഉ​ൾ​പ്പെ​​ട്ട മ​റ്റൊ​രാ​ൾ​ക്ക്​ ന​ൽ​കു​ക​യും അ​യാ​ൾ ഈ ​സിം കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ വാ​ട്​​സ്​​ആ​പ്​​ ഗ്രൂ​പ്​​ രൂ​പ​വ​ത്​​ക​രി​ച്ച്​ സി.​എ.​എ പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ക​യും ചെ​യ്​​തു എ​ന്ന കു​റ്റ​മ​ല്ലാ​തെ മ​റ്റൊ​ന്നും ത​ന്നെ ആ​സി​ഫി​നെ​തി​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന്​ കോ​ട​തി നി​രീ​ക്ഷി​ച്ചിരുന്നു.

Tags:    
News Summary - Supreme Court On Delhi Police vs 3 Activists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.