ന്യൂഡല്‍ഹി: സ്റ്റുഡൻറ്സ് ഇസ്ലാമിക് മൂവ്മെൻറ് ഓഫ് ഇന്ത്യ (സിമി) നിരോധനം തുടരുന്നതുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രീംകോടതി ഒക്ടോബര്‍ 13-ലേക്ക് മാറ്റി. സിമിക്ക് നിരോധനമേർപ്പെടുത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിൽ പിന്നീട് കൊണ്ടുവന്ന നിയമഭേദഗതി ചോദ്യംചെയ്ത് സമർപ്പിച്ച ഹരജിയിൽ നവംബര്‍ ഒമ്പതിന് വാദം കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
യു.എ.പി.എ ഭേദഗതി ചോദ്യംചെയ്യുന്നതും സിമി നിരോധനം ചോദ്യം ചെയ്യുന്നതുമായ ഹരജികൾ വേര്തിരിക്കേണ്ടതുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു. തുടര്‍ന്നാണ് ഇരുവിഭാഗം ഹരജികളും വെവ്വേറെ ദിവസങ്ങളില്‍ കേള്‍ക്കാന്‍ തീരുമാനിച്ചത്. 2001 മുതല്‍ തുടരുന്ന നിരോധനത്തിനെതിരെയാണ് സിമി സുപ്രീംകോടതിയെ സമീപിച്ചത്. ആരോപണങ്ങൾക്ക് തെളിവില്ലെന്നു പറഞ്ഞ് നിരോധനം എടുത്തുകളഞ്ഞ ട്രൈബ്യൂണൽ വിധിക്കെതിെര കേന്ദ്രസര്‍ക്കാര്‍ 2008ല്‍ നല്കിയ ഹരജിയും പരിഗണിക്കുന്നുണ്ട്.
ജസ്റ്റിസ് ഗീത മിത്തലിെൻറ അധ്യക്ഷതയിലുള്ള ൈട്രബ്യൂണലാണ് നിരോധനം നീക്കിയത്. തൊട്ടു പിറ്റേന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിലെത്തി ഉത്തരവ് സ്റ്റേ ചെയ്യിച്ചു. അതിനുശേഷം നിരോധനം അഞ്ചു വര്‍ഷത്തേക്കു കൂടി നീട്ടാനുള്ള കേന്ദ്ര നടപടി 2014ല്‍ മറ്റൊരു ട്രൈബ്യൂണല്‍ ശരിവെച്ചു.
ഡല്‍ഹി ഹൈേകാടതി ജഡ്ജി ജസ്റ്റിസ് സുരേഷ് കെയ്ത്ത് അധ്യക്ഷനായ ട്രൈബ്യൂണല്‍, തുടര്‍ന്ന് സിമി നിരോധനം 2019 വരെ നീട്ടുകയും ചെയ്തു. 2014 ഫെബ്രുവരി ആറിനാണ് ഏറ്റവുമൊടുവിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം അഞ്ചു വര്‍ഷത്തേക്ക് നീട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.