അയോധ്യ ഭൂമി കേസ്​: സുപ്രീംകോടതി ഫെബ്രുവരി 26ന്​ വാദം കേൾക്കും

ന്യൂ​ഡ​ൽ​ഹി: അയോധ്യ​ ഭൂ​മി ത​ർ​ക്ക​കേ​സി​ൽ ഫെബ്രുവരി 26ന്​ സുപ്രീംകോടതി വാ​ദം കേ​ൾ​ക്കും. ചീ​ഫ്​ ജ​സ്​​റ്റ ി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചാണ്​ വാദം കേൾക്കുക.

26ന്​ രാവിലെ 10.30ന്​ കേസ്​ പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ചീഫ്​ ജസ്​റ്റിസിനെ കൂടാതെ ജസ്​റ്റിസുമാരായ എ​സ്.​എ. ബോ​ബ്​​ഡേ, ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, അ​ശോ​ക്​ ഭൂ​ഷ​ൺ, എ​സ്.​ അബ്​ദുൾ ന​സീ​ർ എ​ന്നി​വ​രാ​ണ്​ ഭ​ര​ണഘടനാ ബെഞ്ചിലുള്ളത്​.

ജനുവരി 29ന്​ വാദം കേൾക്കാനിരുന്ന കേസ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്​​ഡേ​ സ്​​ഥ​ല​ത്തി​ല്ലെന്ന്​ ചൂണ്ടിക്കാട്ടി മാറ്റിവെക്കുകയായിരുന്നു. അയോധ്യ​​ കേസ്​ പരിഗണിക്കുന്ന ബെഞ്ചിൽ അംഗമായിരുന്ന യു.​യു. ല​ളി​ത്​ നേരത്തെ പി​ന്മാ​റി​യി​രു​ന്നു. തുടർന്ന്​ ബെ​ഞ്ച്​ പു​നഃ​സം​ഘ​ടി​പ്പി​ച്ച​പ്പോ​ൾ ജ​സ്​​റ്റി​സ്​ എ​ൻ.​വി രമണയെയും ഒഴിവാക്കിയിരുന്നു.

Tags:    
News Summary - Supreme Court constitution bench to hear Ayodhya matter on Feb 26- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.