ന്യൂഡൽഹി: എം.പിമാരും എം.എൽ.എമാരും പ്രതികളായ ക്രിമിനൽ കേസുകളുടെ വിചാരണക്ക് രാജ്യത്ത് കൂടുതൽ പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി ശിപാർശ ചെയ്തു. 12 സ്പെഷൽ കോടതികളെങ്കിലും വേണം. സെഷൻസ് തലത്തിൽ 19വരെ വേണ്ടിവരുമെന്നും കേസിൽ കോടതിയെ സഹായിക്കുന്ന മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയ അറിയിച്ചു. മജിസ്ട്രേറ്റ് തല കേസുകളുടെ വിചാരണക്ക് മറ്റു 51 കോടതികളും സ്ഥാപിക്കണം. കോടതികൾക്ക് ഏകരൂപം ഉണ്ടാകണം.
എം.പിമാരും എം.എൽ.എമാരും പ്രതികളായ കേസുകളുടെ അതിവേഗവും ഫലപ്രദവുമായ നടത്തിപ്പിനുള്ള ശിപാർശകൾ സമർപ്പിക്കാനാണ് അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 10ൽ കൂടുതൽ കേസുകളുണ്ടെങ്കിൽ െസഷൻസ് കോടതി, മജിസ്േട്രറ്റ് തല കേസുകൾക്ക് മറ്റൊരു കോടതി എന്നനിലയിൽ സൗകര്യമൊരുക്കണം.
എം.പിമാരും എം.എൽ.എമാരും പ്രതിസ്ഥാനത്തുള്ള കേസുകൾ സ്പെഷൽ കോടതികളിലേക്ക് മാറ്റാൻ ൈഹകോടതികൾക്ക് നിർദേശം നൽകണെമന്നും അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിൽ പറഞ്ഞു. കേസുകൾ മാറ്റുേമ്പാൾ വിചാരണ പൂർത്തിയാക്കാൻ കാലതാമസം നേരിടുമെന്ന് ബോധ്യെപ്പട്ടാൻ കേസുകൾ തീർപ്പിന് സെഷൻസ് ജഡ്ജിമാരെയും മജിസ്ട്രേറ്റുമാരെയും പ്രത്യേകം ചുമതലപ്പെടുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.