സുപ്രീംകോടതി നടപടികൾ ഇനി തത്സമയം

ന്യൂ​ഡ​ൽ​ഹി: വി​ശാ​ല പൊ​തു​താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി സു​പ്രീം​കോ​ട​തി ന​ട​പ​ടി​ക​ൾ ലൈ​വാ​യി കാ​ണി​ക്കു​മെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച്​ വി​ധി​ച്ചു. വെ​ബ്​​കാ​സ്​​റ്റ്​ വ​ഴി ​േകാ​ട​തി ന​ട​പ​ടി​ക​ളു​ടെ ലൈ​വി​നാ​യി ഭ​ര​ണ​ഘ​ട​ന​യു​ടെ 145ാം അ​നു​േ​​ച്ഛ​ദം അ​നു​സ​രി​ച്ച്​ ച​ട്ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

പ്ര​മു​ഖ സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക അ​ഡ്വ. ഇ​ന്ദി​ര ജ​യ്​​സി​ങ്​​ സ​മ​ർ​പ്പി​ച്ച ഹ​ര​ജി അം​ഗീ​ക​രി​ച്ചാ​ണ്​ സു​പ്രീം​കോ​ട​തി വി​ധി. കോ​ട​തി ന​ട​പ​ടി​ക​ൾ ലൈ​വാ​യി കാ​ണി​ക്കു​ന്ന​ത്​ അ​റി​യാ​നു​ള്ള ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ത്തെ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​ഫ​ലി​പ്പി​ക്കു​മെ​ന്ന്​ സു​പ്രീം​കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

പ്രമുഖ അഭിഭാഷകയായ ഇന്ദിരാ ജയ്സിങ്​, നിയമവിദ്യാർഥി സ്​നേഹിൽ ത്രിപതി എന്നിവർ നല്‍കിയ ഹരയിലാണ് കോടതി ഉത്തരവ്​. ദേശീയപ്രാധാന്യമുള്ള കേസുകളിലെയും ഭരണഘടനാ ബെഞ്ചിലെയും നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

നിയമ വിദ്യാര്‍ഥികള്‍ക്കും കേസ് നല്‍കുന്നവര്‍ക്കും തത്സമയ സംപ്രേഷണം സഹായകരമാകുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനങ്ങളിലെ വിചാരണക്കോടതികളിലും ട്രൈബ്യൂണലുകളിലും സിസിടിവി വീഡിയോ റെക്കോര്‍ഡിങ്ങിന് സുപ്രീംകോടതി കഴിഞ്ഞവര്‍ഷം അനുമതി നല്‍കിയിരുന്നു

Tags:    
News Summary - Supreme Court allows live streaming of court proceedings- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.