ബാബരി​ കേസിൽ സുപ്രീംകോടതി വെള്ളിയാഴ്​ച വിധി പുറപ്പെടുവിക്കും

ന്യൂഡൽഹി: ബാബരി മസ്ജിദ്-രാമജന്മഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയുടെ നിർണായക വിധി വെള്ളിയാഴ്​ച പുറത്തു വരും. കേസ്​ ഭരണഘടന ബെഞ്ചിന്​ കൈമാറണോ എന്ന കാര്യത്തിലും സുപ്രീംകോടതി തീരുമാനമെടുക്കും. ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ്​ കേസിൽ വിധി പറയുക. ദീപക്​ മിശ്ര ചീഫ്​ ജസ്​റ്റിസ്​ സ്ഥാനത്ത്​ നിന്ന്​ വിരമിക്കുന്നതിന്​ മുമ്പുള്ള സുപ്രധാന വിധിയാണിത്​.

അയോധ്യയിലെ തർക്ക ഭൂമി മൂന്നായി വിഭജിക്കാനുള്ള 2010ലെ അലഹബാദ്​ ഹൈകോടതി വിധിക്കെതിരെയാണ്​ സുപ്രീംകോടതിയിൽ അപ്പീലുകൾ സമർപ്പിക്കപ്പെട്ടത്​. ദീപക്​ മിശ്രയെ കൂടാതെ ജസ്​റ്റിസ്​ അശോക്​ ഭൂഷൺ, എസ്​. അബ്​ദുൾ നസീർ എന്നിവരും കേസിൽ വിധി പറയുന്ന ബെഞ്ചിൽ അംഗങ്ങളാണ്​.

പള്ളി മുസ്​ലിംകളുടെ ആരാധനക്ക്​ അനിവാര്യമല്ലെന്ന 1994ലെ മുൻ വിധിയിലും സുപ്രീംകോടതി പുന:പരിശോധന നടത്തും.

Tags:    
News Summary - Supremcourt verdict on babari masjid case-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.