ലഖ്നോ: യു.പിയിൽ കോവിഡ് മാർഗനിർദേശങ്ങൾ ലംഘിക്കുന്നതിന് കനത്ത പിഴ ശിക്ഷയുമായി യോഗി ആദിത്യനാഥ് സർക്കാർ. മാസ്ക് ധരിച്ചില്ലെങ്കിൽ 1000 രൂപയാണ് പിഴശിക്ഷ. രണ്ടാമതും കുറ്റം ആവർത്തിച്ചാൽ 10,000 രൂപ പിഴയൊടുക്കണം.
ഞായറാഴ്ചകളിൽ ലോക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യസർവീസുകൾ മാത്രമേ ലോക്ഡൗൺ ദിനത്തിൽ അനുവദിക്കു. കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. മെയ് 15 വരെ സ്കൂളുകൾ അടച്ചിടാൻ കഴിഞ്ഞ ദിവസം സർക്കാർ നിർദേശം നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. യു.പിയിൽ 22,439 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചത്. 104 പേരാണ് കോവിഡ് ബാധിച്ച് മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.