ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ശശി തരൂർ എം.പിക്ക് വിദേശ യാത്രക്ക് ഡൽഹി അഡീഷനൽ മെട്രോപൊളിറ്റൻ കോടതി അനുമതി നൽകി. ഭാര്യ സുനന്ദ പുഷ്കറിെൻറ മരണവുമായി ബന്ധപ്പെട്ട കേസിൽ തരൂരിന് വിദേശത്ത് പോകുന്നതിന് അനുമതി വാങ്ങണമെന്ന് നേരത്തേ ഡൽഹി ഹൈകോടതി നിർദേശിച്ചിരുന്നു. യു.എസ്, കാനഡ, ജർമനി തുടങ്ങി എട്ടു രാഷ്ട്രങ്ങൾ സന്ദർശിക്കുന്നതിന് ഡിസംബർ വരെയാണ് തരൂർ അനുമതി ചോദിച്ചത്.
അന്വേഷണവുമായി തരൂരിെൻറ ഭാഗത്തുനിന്ന് എല്ലാ സഹകരണവും ലഭിക്കുന്നുെണ്ടന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അനുമതി നൽകിയത്. തരൂർ രണ്ടു ലക്ഷം രൂപ കെട്ടിവെക്കണം. കേസുമായി ബന്ധപ്പെട്ട് നേരത്തേ ഹൈകോടതി അദ്ദേഹത്തിന് സ്ഥിര ജാമ്യം അനുവദിച്ചതാണ്. വിദേശ രാജ്യങ്ങളിൽ ഏറെ ബന്ധങ്ങളുള്ളയാളാണ് തരൂരെന്നും ജാമ്യം ലഭിച്ചാൽ കടന്നുകളയുമെന്നുമുള്ള ഡൽഹി പൊലീസിെൻറ വാദം തള്ളിയാണ് അന്ന് സ്ഥിരം ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.