ന്യൂഡൽഹി: അജണ്ട വെളിപ്പെടുത്താതെ പാർലമെന്റ് സമ്മേളനം വിളിക്കുന്നത് അസാധാരണമെന്ന് ലോക്സഭ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി. പാർലമെന്റ് സമ്മേളന അജണ്ട രഹസ്യമാക്കിവെക്കുന്നത് എന്തിനാണെന്ന് ഭരണഘടന വിദഗ്ധൻകൂടിയായ അദ്ദേഹം ചോദിച്ചു.
പാർലമെന്റ് സമ്മേളനത്തിനായി എം.പിമാരെ വിളിച്ചുചേർക്കുമ്പോൾ അതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അവർക്ക് അയച്ചുകൊടുക്കുകയെന്നതാണ് ഇന്ത്യൻ പാർലമെന്റ് തുടരുന്ന രീതി. രാഷ്ട്രപതി ഔദ്യോഗികമായി സമ്മേളനം വിളിക്കുമ്പോൾ അജണ്ടയും പ്രഖ്യാപിക്കണം. എന്നാൽ, ഈ മാസം വിളിച്ചുചേർത്ത പ്രത്യേക സമ്മേളനത്തിന്റെ അജണ്ട എന്താണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പ്രഖ്യാപിച്ചിട്ടില്ല. ഇത് മുമ്പില്ലാത്തതും അസാധാരണവുമാണ്. ഒരു ഉദ്ദേശ്യവുമില്ലെങ്കിൽപിന്നെ പ്രത്യേക സമ്മേളനം വിളിക്കേണ്ട കാര്യവുമില്ല -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.