മ​ക​ന്​ ആ​ശ്രി​ത നി​യ​മ​നം ല​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്​​ഥ​ൻ ജീ​വ​െ​നാ​ടു​ക്കി

ചെന്നൈ: മകന് ആശ്രിത നിയമനമായി സർക്കാർ ജോലി ലഭിക്കാൻ ബ്ലോക്ക് വികസന ഒാഫിസ് അസിസ്റ്റൻറ് വിരമിക്കുന്നതിന് ഒരാഴ്ച മുമ്പ് ആത്മഹത്യചെയ്തു. വെല്ലൂർ ജില്ലയിലെ കാട്പാടി ബി.ഡി.ഒ ഒാഫിസ് ജീവനക്കാരൻ ഒാൾഡ് കാട്പാടി സ്വദേശി മഹാലിംഗം (58)  ഒാഫിസ് പരിസരത്തെ മരക്കൊമ്പിൽ തൂങ്ങിമരിക്കുകയായിരുന്നു.ഇദ്ദേഹം മാർച്ച് 31ന് വിരമിക്കാനിരിക്കയായിരുന്നു.  

ഷർട്ടി​െൻറ േപാക്കറ്റിൽ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പിൽ താൻ വിഷാദരോഗത്തിന് അടിമയാണെന്ന് സൂചിപ്പിച്ചിരുന്നു. ത​െൻറ ആത്മഹത്യക്ക് ഉത്തരവാദികൾ സഹപ്രവർത്തകരാണെന്നും അതിലൊരാൾ മർദിക്കുകയും അപമാനിക്കുകയും ചെയ്തതായി കുറിപ്പിൽ എഴുതിയിരുന്നു. എന്നാൽ മകന് ജോലി ലഭിക്കാൻ വേണ്ടിയാണ് ആത്മഹത്യ ചെയ്തതെന്നുള്ള തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഒരാഴ്ച മുമ്പ് തന്നെ ഇതിനുള്ള തയാറെടുപ്പുകൾ നടത്തിയതായും പൊലീസ് വ്യക്തമാക്കി. മകന് േജാലി  ലഭിക്കാത്തതും ബാങ്ക് വായ്പതിരിച്ചടവ് മുടങ്ങിയതും ആത്മഹത്യാ കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. ജീവനൊടുക്കിയാൽ കുടുംബത്തിന് സർക്കാരിൽ നിന്ന് ലഭിക്കാൻ സാധ്യതയുള്ള സാമ്പത്തിക സഹായം കൊണ്ട് കടങ്ങൾ വീട്ടാൻപറ്റുമെന്നും എഴുതിയിരുന്നു.  

മഹാലിംഗത്തിനായി യാത്രയയപ്പ് ഒാഫിസിൽ ഒരുക്കിയിരുന്നു. വിരമിക്കുന്നതും മകന് േജാലി ലഭിക്കാത്തതും അദ്ദേഹത്തെ അലട്ടിയിരുന്നതായി സഹപ്രവർത്തകർ പൊലീസിന് മൊഴി നൽകി. 

Tags:    
News Summary - suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.