അപ്രതീക്ഷിത ലോക്ക്​​ഡൗൺ അസംഘടിത വർഗത്തിന്​​​ വധശിക്ഷയായി - രാഹുൽഗാന്ധി

ന്യൂഡൽഹി: കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്ന് അപ്രതീക്ഷിതമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ അസംഘടിത വർഗത്തിന് വധശിക്ഷയായെന്ന്​ തെളിഞ്ഞതായി​ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 21 ദിവസത്തിനകം കോവിഡിനെ തുരത്തുമെന്നായിരുന്നു സർക്കാറി​െൻറ അവകാശവാദം. എന്നാൽ ലോക്ക്​ഡൗൺ ചെറുകിട വ്യവസായങ്ങളെ തകർക്കുകയും കോടിക്കണക്കിന്​ തൊഴിലവസരങ്ങൾ ഇല്ലാതാക്കുകയും ചെയ്​തു. "മോദി സർക്കാർ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ നശിപ്പിച്ചു" എന്ന തലക്കെട്ടിൽ ട്വിറ്റിൽ പോസ്​റ്റ്​ ചെയ്യുന്ന വിഡിയോ സീരീസിലാണ്​ രാഹുലി​െൻറ വിമർശനം.

കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ജനവിരുദ്ധ നടപടിയായിരുന്നു. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ദരിദ്ര ജനങ്ങൾ അവരുടെ ദൈനംദിന വരുമാനത്തെയാണ്​ ആശ്രയിച്ചിരുന്നത്​. എന്നാൽ വൈറസ്​ വ്യാപനത്തിനെതിരെ ഫലപ്രദമല്ലാത്ത രീതിയിലുള്ള ലോക്ക്​ഡൗൺ പ്രഖ്യാപനത്തിലൂടെ സർക്കാർ അവരെ തകർത്തുവെന്നും രാഹുൽ പറഞ്ഞു.

നിർദ്ദിഷ്​ട ന്യായ്​ (NYAY) പദ്ധതി വഴി എല്ലാ പാവപ്പെട്ടവർക്കും ധനസഹായം നൽകണമെന്ന് കോൺഗ്രസ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ അത് ചെയ്തില്ല. പകരം കുറച്ച് ധനികരുടെ നികുതി ഒഴിവാക്കാനാണ്​ തീരുമാനിമാനിച്ചത്​ - രാഹുൽ കൂട്ടിച്ചേർത്തു.



''മോദിSudden lockdown proved to be death sentence for unorganised class: Rahul Gandhi സർക്കാർ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ നശിപ്പിച്ചു'' എന്ന തലക്കെട്ടിലുള്ള വിഡിയോ സീരീസി​െൻറ നാലാം ഭാഗമാണ്​ രാഹുൽ ഇന്ന്​ ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​തത്​. നേരത്തെ തെറ്റായ ജി.എസ്​.ടി പിരിവിനെതിരെയും ജി.ഡി.പി തകർച്ചക്കെതിരെയും രാഹുൽ സംസാരിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.