ഇന്ത്യൻഭൂമിയിലെ ചൈനീസ് കൈയേറ്റം: സുബ്രമണ്യൻ സ്വാമി സുപ്രീംകോടതിയിലേക്ക്

ന്യൂഡൽഹി: ലഡാക്കിൽ ഇന്ത്യയുടെ 4067 ചതുരശ്ര കിലോമീറ്റർ ഭൂമി ചൈന കൈയേറിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി അവർക്ക് കീഴടങ്ങിയതിലെ സത്യം അറിയാൻ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി. ചൈന ഇത്രയും ഭൂമി കൈയേറിയ ശേഷവും ആരും ഇന്ത്യൻമണ്ണിൽ പ്രവേശിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്ന് സ്വാമി ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യ ചൈനക്ക് കീഴടങ്ങിയതിലെ നിജസ്ഥിതി അറിയാൻ ഭരണഘടനയുടെ 19ാം അനുച്ഛേദം അനുസരിച്ചാണ് സുപ്രീംകോടതിയെ സമീപിക്കുകയെന്ന് സ്വാമി വ്യക്തമാക്കി. ഒരിഞ്ച് ഭൂമിപോലും ചൈന കൈയേറിയിട്ടില്ലെന്ന് ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ ബ്രിഗേഡിയർ ബി.ഡി. മിശ്ര കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇന്ത്യയുടെ 4000 ചതുരശ്ര കിലോമീറ്ററിലേറെ വരുന്ന ഭൂപ്രദേശം ചൈന കൈയടക്കിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞത് തള്ളിക്കളഞ്ഞായിരുന്നു മിശ്രയുടെ പ്രതികരണം.

അതിന് ശേഷമാണ് സുപ്രീംകോടതിയെ സമീപിക്കുമെന്ന സ്വാമിയുടെ മുന്നറിയിപ്പ്.

Tags:    
News Summary - Subramanian Swamy Slams Modi Govt Over China ‘Occupying’ Indian Land, Says 'Approaching SC'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.