കോവിഡ്​ വൈറസിന്​ വായുവിൽ മണിക്കൂറുകളോളം നിൽക്കാനാകുമെന്ന്​ പഠനം

ന്യൂയോർക്ക്​​: ലോകത്താകെ എട്ടായിരത്തോളം പേരുടെ മരണത്തിനിടയാക്കി വ്യാപനം തുടരുന്ന കോവിഡ്​ 19 വൈറസിന്​ മന ുഷ്യശരീരത്തിന്​ പുറത്ത്​ ദിവസങ്ങളോളം അതിജീവിക്കാനാകുമെന്ന്​ പഠനം. രോഗിയുടെ സ്രവങ്ങളിലൂടെ പുറത്ത്​ വരുന്ന വൈറസ്​ സമീപ അന്തരീക്ഷത്തിൽ മണിക്കൂറുകളോളം നിൽക്കുമെന്നും ‘ദ ന്യൂ ഇംഗ്ലണ്ട്​ ജേർണൽ ​ഒാഫ്​ മെഡിസിൻ’ ബുധനാഴ്​ച പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ചെറുവായുകണികകളിൽ ഈ വൈറസ്​ മൂന്ന്​ മണിക്കൂറോളം അതിജീവിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. ചെമ്പ്​ പ്രതലത്തിൽ നാലു മണിക്കൂറും കാർഡ്​ബോർഡ്​ പോലുള്ള വസ്​തുക്കളിൽ 24 മണിക്കൂറും പ്ലാസ്​റ്റിക്​ സ്​റ്റീൽ പോലുള്ളവയിൽ മൂന്ന്​ ദിവസം വരെയും മറ്റൊരു ഇരയെ കാത്ത്​ ഇരിക്കാൻ കോവിഡ്​ ​19 വൈറസിനാകുന്നുണ്ടെന്ന്​ പഠനം വ്യക്​തമാക്കുന്നു.

രോഗം തീവ്രമാകുന്ന അവസ്​ഥയിൽ രോഗി കൂടുതൽ സ്രവം പുറന്തള്ളാനുള്ള സാഹചര്യമുള്ളതിനാൽ ഡോക്​ടർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകർ N95 ​മാസ്​കുകൾ േപാലുള്ള മുൻകരുതലെടുക്കണമെന്ന്​ മുന്നറിയിപ്പുണ്ട്​.
ലക്ഷണങ്ങൾ പുറത്ത്​ കാണിക്കാത്ത അവസ്​ഥയിൽ ​പോലും ഒരാൾക്ക്​ വൈറസ്​ വാഹകനാകാനും മറ്റുള്ളവരിലേക്ക്​ വൈറസ്​ പടർത്താനും കഴിയുന്നു എന്നതാണ്​ കോവിഡ്​ 19 നെ കൂടുതൽ അപകടകരമാക്കുന്നത്​. രോഗവാഹകരാകാൻ സാധ്യതയുള്ളവർ പരമാവധി മുൻകരുതലുകളെടുത്ത്​ മറ്റുള്ളവരിലേക്ക്​ പടരുന്നില്ലെന്ന്​ ഉറപ്പ്​ വരുത്തുകയാണ്​ കൂടുതൽ പ്രായോഗികമായ സാമൂഹ്യ പ്രതിരോധം.

Tags:    
News Summary - study says Coronavirus stays infective in air for hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.