തമിഴ്‌നാട്ടിൽ വിദ്യാർഥിനിയെക്കൊണ്ട് സ്കൂൾ ടോയ്‌ലറ്റ് വൃത്തിയാക്കിപ്പിച്ചു; വീഡിയോ പുറത്തു വന്നതോടെ പ്രിൻസിപ്പലിന് സസ്‌പെൻഷൻ

ചെന്നൈ: സ്കൂളിൽ വിദ്യാർഥിനിയെക്കൊണ്ട് ടോയ്‌ലറ്റ് വൃത്തിയാക്കിപ്പിച്ചതിനു പിന്നാലെ പ്രിൻസിപ്പലിന് സസ്‌പെൻഷൻ. തമിഴ്‌നാട്ടിലെ പാലക്കോട് സർക്കാർ സ്കൂളിലാണ് സംഭവം. പെൺകുട്ടി ടോയ്‌ലറ്റ് വൃത്തിയാക്കുന്ന വീഡിയോ പുറത്തു വന്നതോടെയാണ് നടപടി.

സ്കൂളിൽ ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസ്സുകളിലായി ആദിവാസി വിഭാഗങ്ങളിലുള്ള 150ഓളം വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. ടോയ്‌ലറ്റുകൾ വൃത്തിയാക്കുക, വെള്ളം ചുമന്നുകൊണ്ടുവരിക, സ്കൂൾ പരിസരം വൃത്തിയാക്കുക തുടങ്ങിയ പല പണികളാണ് പഠന സമയത്ത് കുട്ടികൾ ചെയ്യേണ്ടിവരുന്നത്. കുട്ടികൾ പലപ്പോഴും സ്കൂൾ വിട്ട് വളരെ ക്ഷീണിതരായാണ് വരുന്നതെന്ന് രക്ഷിതാക്കൾ പറയുന്നു.

കുട്ടികളുടെ അവസ്ഥ കണ്ട മാതാപിതാക്കൾ പഠിക്കാനാണ് അവരെ അയക്കുന്നതെന്നും ടോയ്‌ലറ്റ് വൃത്തിയാക്കാനല്ലെന്നും പ്രതികരിച്ചു. വീട്ടിലെത്തിയാൽ കുട്ടികൾക്ക് പഠിക്കാൻ കഴിയുന്നില്ലെന്നും സ്കൂളിൽ അവരെക്കൊണ്ട് പണിയെടുപ്പിക്കുകയാണെന്നും മാതാപിതാക്കൾ പറയുന്നു. വീഡിയോ ചർച്ച വിഷയമായതോടെ ജില്ലാ വിദ്യാഭ്യാസ ഓഫിസർ ഉടനടി നടപടി സ്വീകരിച്ചു. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തു. 

Tags:    
News Summary - Students clean toilets at govt school in Tamil Nadu, principal suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.