​വിദ്യാർഥിനിക്ക്​ പീഡനം: ഡീൻ ഉൾപ്പെടെ അഞ്ചു​ പേർക്കെതിരെ കേസ്​

െച​ന്നൈ: കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച അ​സി. പ്ര​ഫ​സ​ർ​ക്കും പ്ര​ശ്​​നം ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ ശ്ര​മി​ച്ച ഡീ​ൻ ഉ​ൾ​പ്പെ​ടെ മ​റ്റു നാ​ലു​പേ​ർ​ക്കു​മെ​തി​രെ തി​രു​വ​ണ്ണാ​മ​ല പൊ​ലീ​സ്​ കേ​സെ​ടു​ത്തു.

തി​രു​വ​ണ്ണാ​മ​ല വാ​ഴ​ച്ച​നൂ​രി​ലെ ത​മി​ഴ്​​നാ​ട്​ കാ​ർ​ഷി​ക കോ​ള​ജ്​- ഗ​വേ​ഷ​ണ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലെ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച അ​സി. പ്ര​ഫ​സ​ർ ആ​ർ. ത​ങ്ക​പാ​ണ്ഡ്യ​നാ​ണ്​ മു​ഖ്യ​പ്ര​തി. കേ​സ്​ ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ ശ്ര​മി​ച്ച സ​ർ​വ​ക​ലാ​ശാ​ല ഡീ​ൻ, യൂ​നി​വേ​ഴ്​​സി​റ്റി ഇ​േ​ൻ​റ​ണ​ൽ കം​പ്ല​യി​ൻ​റ്​​സ്​ ക​മ്മി​റ്റി ഒാ​ഫി​സ​ർ, ഡെ​പ്യൂ​ട്ടി വാ​ർ​ഡ​ൻ, ര​ണ്ടു​ വി​ദ്യാ​ർ​ഥി​നി​ക​ൾ എ​ന്നി​വ​രാ​ണ്​ മ​റ്റു പ്ര​തി​ക​ൾ.

ത​ങ്ക​പാ​ണ്ഡ്യ​നെ ​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തി​ട്ടു​ണ്ട്. സ​ർ​വ​ക​ലാ​ശാ​ല നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച​തി​​​െൻറ പേ​രി​ൽ പെ​ൺ​കു​ട്ടി​യെ മ​റ്റൊ​രു കോ​ള​ജി​ലേ​ക്ക്​ മാ​റ്റി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ ​വി​ദ്യാ​ർ​ഥി​നി തി​രു​വ​ണ്ണാ​മ​ല ജി​ല്ല പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ്​ ജ​ഡ്​​ജി ജി. ​മ​കി​ഴേ​ന്തി​ക്ക്​ പ​രാ​തി ന​ൽ​കി​യ​ത്. കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ്​ പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്.

Tags:    
News Summary - Student Sexual Abuse Case Tamil Nadu Agricultural College -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.