സാനിറ്ററി പാഡ് ചോദിച്ചു; പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയോട് പരീക്ഷാ ഹാൾ വിടാൻ ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ

ലഖ്നോ: പരീക്ഷയ്ക്കിടെ ആർത്തവം വന്ന വിദ്യാർഥിനിയെ സ്കൂൾ അധികൃതർ സാനിറ്ററി പാഡ് നൽകാതെ ഹെഡ്മിസ്ട്രസ് ഓഫിസിന് പുറത്ത് ഒരു മണിക്കൂർ നിർത്തി വീട്ടിലേക്ക് പറഞ്ഞുവിട്ടതായി പരാതി.

ഉത്തർപ്രദേശിലെ ബറേലി ടൗണിലെ സ്വകാര്യ വിദ്യാലയത്തിൽ പഠിച്ചിരുന്ന പതിനൊന്നാം ക്ലാസ് വിദ്യാർഥിനിക്കാണ് ഈ ദുരനുഭവം ഉണ്ടായത്.

രക്തസ്രാവം തുടരുമ്പോളും വിദ്യാർഥിനിയെ മാറ്റാൻ പോലും അനുവദിക്കാതെ ഹെഡ്മിസ്ട്രസ് ഓഫിസിന് പുറത്ത് നിർത്തി അപമാനിക്കുകയായിരുന്നു. ഒടുവിൽ അതേ വസ്ത്രത്തിൽ തന്നെ കുട്ടിക്ക് വീട്ടിലേക്ക് പോകേണ്ടി വന്നു.

വിദ്യാർത്ഥിനിയുടെ രക്ഷിതാക്കൾ സ്‌കൂൾ മാനേജ്‌മെൻ്റിനെതിരെ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്. തങ്ങളുടെ കുട്ടി മാനസികമായ അപമാനം നേരിട്ടെന്നും കുറ്റക്കാരായ അധ്യാപകർ ശിക്ഷിക്കപ്പെടണമെന്നും വിദ്യാർഥിനിയുടെ അമ്മ പറഞ്ഞു.

എന്നാൽ, വിവരം ലഭിച്ചപ്പോൾ തന്നെ വിദ്യാർഥിനി വീട്ടിലേക്ക് പോയിരുന്നുവെന്നാണ് കോളേജ് പ്രിൻസിപ്പൽ പറഞ്ഞത്. കോളേജിൽ സാനിറ്ററി പാഡുകൾ ഉണ്ടെന്നും എന്തുകൊണ്ടാണ് വിദ്യാർഥിനിക്ക് നൽകാതിരുന്നതെന്ന് അന്വേഷിക്കുമെന്നും അവർ പറഞ്ഞു.

Tags:    
News Summary - Student Asked To Leave Classroom After Seeking Sanitary Pad In UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.