Posted On
date_range Updated On
date_range ഡൽഹിയിലെ റോഡിന് ഇനി സുശാന്തിന്‍റെ പേര്
ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ ആൻഡ്രൂസ് ഗഞ്ചിലെ റോഡിന് ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ പേര്. പേരുമാറ്റം നഗരസഭ അംഗീകരിച്ചായി വ്യാഴാഴ്ച അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച സുശാന്തിന്‍റെ 35ാമത്തെ ജന്മദിനമായിരുന്നു. 2020 ജൂൺ 14ന് സുശാന്തിനെ ബാദ്രയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സുശാന്തിനോടുള്ള ആദര സൂചകമായാണ് റോഡിന്‍റെ പേരുമാറ്റം.
കഴിഞ്ഞ സെപ്റ്റംബറിൽ കോൺഗ്രസ് കൗൺസിലർ അഭിഷേക് ദത്ത് റോഡിന് സുശാന്തിന്‍റെ പേരിടാനുള്ള നിർദേശം നഗരസഭയിൽ നൽകുകയായിരുന്നു. കഴിഞ്ഞദിവസം നടത്തിയ യോഗത്തിൽ പേരുമാറ്റത്തിൽ തീരുമാനമായി. ആൻഡ്രൂസ് ഗഞ്ചിലെ റോഡ് എട്ടിനാകും 'സുശാന്ത് സിങ് രജ്പുത്ത് മാർഗ്' എന്ന പേര് നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.