Posted On
date_range Updated On
date_range ഡൽഹി പ്രതിഷേധത്തിനിടെ മലയാളി മാധ്യമപ്രവർത്തകർക്ക് മർദ്ദനം; കേന്ദ്രത്തിനും പൊലീസിനും സുപ്രീംകോടതി നോട്ടീസ്
ന്യൂഡൽഹി: ഡൽഹി പ്രതിഷേധവുമായി ബന്ധപ്പെട്ട് മലയാളി മാധ്യമപ്രവർത്തകർ നേരിട്ട ആക്രമണത്തിൽ കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനും സുപ്രീംകോടതി നോട്ടീസ്. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് കേരള യൂണിയൻ ഓഫ് വർക്കിങ് ജേണലിസ്റ്റ്സ് (കെ.യു.ഡബ്ല്യു.ജെ) ഡൽഹി ഘടകം സമർപ്പിച്ച ഹർജിയിലാണ് നടപടി.
മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണവും സംഭവത്തിൽ ഡൽഹി പൊലീസ് സ്വീകരിച്ച നടപടികളും ചൂണ്ടിക്കാട്ടിയാണ് കെ.യു.ഡബ്ല്യു.ജെ കോടതിയെ സമീപിച്ചത്. ആക്രമണത്തിന് ഉത്തരവാദികളായവർക്കെതിരെയും പൊലീസിനെതിരെയും നടപടി വേണമെന്നാണ് ഹർജിയിലെ ആവശ്യം. കെ.യു.ഡബ്ല്യു.ജെക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ പി.വി. ദിനേശും അഭിഭാഷക ആൻ മാത്യുവും സുപ്രീംകോടതിയിൽ ഹാജരായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.