representative image
Posted On
date_range Updated On
date_range ആറ് വയസുകാരിയെ തെരുവ് നായ്ക്കൾ കടിച്ചു കീറി കൊന്നു
ജയ്പൂർ: രാജസ്ഥാനിലെ ആൾവാറിൽ ആറ് വയസുകാരിയെ തെരുവ് നായ്ക്കൾ കടിച്ചു കീറി കൊന്നു.
പിതാവിനായി വെള്ളമെടുക്കാൻ വയലിലേക്ക് പോകവെയാണ് അമൻദീപ് കൗറിനെ നായ്ക്കൾ ആക്രമിച്ചത്. സംഭവം കണ്ട് രക്ഷിക്കാനായി അയൽക്കാർ ഓടിയത്തിയെങ്കിലും രക്തത്തിൽ കുളിച്ചു നിൽക്കുന്ന കുട്ടിയെയാണ് അവർ കണ്ടത്. കുട്ടിയെ ആദ്യം പ്രദേശത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് ആൾവാറിലെ ജില്ല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ ചികിത്സക്കിടെയാണ് കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്.
ദിവസക്കൂലിക്കാരനായ കുട്ടിയുടെ പിതാവ് സോഹൻ സിങ് സംഭവം നടക്കുേമ്പാൾ ജോലിയിലായിരുന്നുവെന്ന് രാംഗഡ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയായ ഹരിപ്രസാദ് പറഞ്ഞു. പിതാവിനായി വെള്ളം എടുക്കാൻ പോകുന്ന വേളയിലാണ് 10, 15 നായ്ക്കൾ കുട്ടിയെ ആക്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.