Representational Image
ഭുവനേശ്വർ: ഒഡീഷയിലെ സർക്കാർ ആശുപത്രിക്ക് പുറത്ത് നവജാതശിശുവിന്‍റെ മൃതദേഹം കടിച്ചുവലിച്ച് തെരുവുനായ്ക്കൾ. ബദ്രക് ജില്ല ആസ്ഥാന കാമ്പസിന് പുറത്താണ് സംഭവം.
നവജാത ശിശുവിന്‍റെ മൃതദേഹം കടിച്ചുവലിച്ച് തെരുവുനായ്ക്കൾ ഓടുന്ന വിഡിയോ പുറത്തുവന്നു. തെരുവു നായ്ക്കളുടെ പിറകെ ചിലർ ഓടുന്നതും കാണാം.
ആളുകൾ ബഹളംവെച്ച് തെരുവുനായ്ക്കളുടെ പിറകെ കൂടിയതോടെ മൃതദേഹം ഉപേക്ഷിച്ച് നായ്ക്കൾ ഓടിപ്പോയി.
'ഞങ്ങൾ ചെക്ക്അപ്പിനായി ആശുപത്രിയിലെത്തിയപ്പോൾ നവജാത ശിശുവിന്‍റെ മൃതദേഹം കടിച്ചുവലിച്ച് കൊണ്ടുപോകുന്ന തെരുവുനായ്ക്കെള കാണുകയായിരുന്നു. ഇതോടെ ഞങ്ങൾ ഒച്ചവെക്കുകയും നായ്ക്കളെ പിന്തുടരുകയും ചെയ്തു. കുറച്ചു ദൂരം ഓടിച്ചതോടെ മൃതദേഹം ഉപേക്ഷിച്ച് അവർ ഓടിപ്പോകുകയായിരുന്നു' -സംഭവത്തിന് സാക്ഷിയായ ഒരാൾ പറഞ്ഞു.
ശിശുവിന്‍റെ മൃതദേഹം ആശുപത്രി അധികൃതർ തുറസായ സ്ഥലത്ത് ഉപേക്ഷിക്കുകയും അത് നായ്ക്കൾ എടുത്ത് കൊണ്ടുപോകുകയുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.