ബംഗളൂരു: കടത്തിൽനിന്നും കരകയറാൻ ഇടക്കാല വായ്പകൾക്കായി ശ്രമിച്ചെങ്കിലും എല്ലാ വ ഴിയും അടഞ്ഞതോടെയാണ് വി.ജി. സിദ്ധാർഥയെന്ന രാജ്യം കണ്ട മികച്ച സംരംഭകൻ കടുത്ത തീരുമ ാനമെടുത്തതെന്ന് സൂചന. കഴിഞ്ഞ ഒരുവർഷമായി തെൻറ ആസ്തികൾ വിൽക്കാനുള്ള ശ്രമങ്ങൾ സിദ്ധാർഥ നടത്തിയിരുന്നു. ഇതിനു പുറമേയാണ് വായ്പ ലഭിക്കാനുള്ള ശ്രമം നടത്തിയത്. എന്നാൽ, ഇവ രണ്ടും നടക്കാതായതോടെ കടക്കാരിൽനിന്നും സമ്മർദമേറി. വിവിധ ബിസിനസ് സംരംഭങ്ങളിലായി 8000 കോടിയുടെ കടബാധ്യതയാണ് സിദ്ധാർഥക്കുള്ളത്. ഇക്കഴിഞ്ഞ ജൂലൈ 29 വരെ രാജ്യത്തെ പ്രമുഖ വായ്പ ഇടപാടുകാരിൽനിന്നായി 1600 കോടിയുടെ ഹ്രസ്വകാല വായ്പ ലഭിക്കാനായി സിദ്ധാർഥ ചർച്ച നടത്തിയിരുന്നു.
െഎ.ടി കമ്പനിയായ ‘മൈൻഡ് ട്രീ’യിൽ സിദ്ധാർഥക്കുണ്ടായിരുന്ന ഒാഹരിയിൽ 20 ശതമാനം എൽ ആൻഡ് ടി കമ്പനിക്ക് വിറ്റയിനത്തിൽ നികുതി കുറച്ചശേഷം 2100 കോടി ലഭിച്ചിരുന്നു. എന്നാൽ, ആദായനികുതി കേസുള്ളതിനാൽ ഈ പണം ലഭിച്ചില്ലെന്നും സൂചനയുണ്ട്. ‘മൈൻഡ് ട്രീ’ ഇടപാടിനൊപ്പം വായ്പ കൂടി ലഭിച്ചാൽ തൽക്കാലത്തേക്ക് പിടിച്ചുനിൽക്കാമെന്നായിരുന്നു സിദ്ധാർഥയുടെ പ്രതീക്ഷ. ഇൗ ഇടപാടിനുശേഷം ബംഗളൂരുവിൽ 120 ഏക്കറിലായുള്ള നാലു മില്യൻ ചതുരശ്ര അടിയിലുള്ള ഗ്ലോബൽ െടക് വില്ലേജ് 2800 കോടിക്ക് വിൽക്കാനും സിദ്ധാർഥ നീക്കം നടത്തിയിരുന്നു. സ്വകാര്യ ഒാഹരി ഇടപാടുകാരായ ബ്ലാക്ക് സ്റ്റോണും സ്വകാര്യ ഡെവലപ്പർ കമ്പനിയും ചേർന്നായിരുന്നു ഗ്ലോബൽ ടെക് വില്ലേജ് ഏറ്റെടുക്കാൻ ശ്രമിച്ചിരുന്നത്. കഫെ കോഫി ഡേക്കുമാത്രമായി 3323.8 കോടിയുടെ ബാധ്യതയും ഉണ്ടായിരുന്നു. അതിനാൽതന്നെ അമേരിക്ക കേന്ദ്രമായുള്ള ആഗോള സോഫ്റ്റ് ഡ്രിങ്ക്സ് വ്യവസായ ഭീമന്മാരായ ‘കൊക്കക്കോള’ക്ക് കഫെ കോഫി ഡേയുടെ ഒാഹരികൾ വിൽക്കുന്നത് സംബന്ധിച്ചും ചർച്ച നടത്തിയിരുന്നു.
ഇടക്കാല വായ്പ നേടി പിന്നീട് സാവകാശം സ്വത്തുക്കൾ വിൽക്കാനായിരുന്നു പദ്ധതി. കോഫി പ്ലാൻറേഷൻ, കഫെ കോഫി ഡേ എൻറർപ്രൈസ് എന്നിവക്ക് പുറമേ റീട്ടെയിൽ, ലോജിസ്റ്റിക്സ്, ഫിനാൻഷ്യൽ സർവിസസ്, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളിലും സിദ്ധാർഥ കൈവെച്ചിരുന്നു. സികാൾ ലോജിസ്റ്റിക്സ് ഏറ്റെടുത്ത സിദ്ധാർഥ 2011ൽ സൗത്ത് അമേരിക്കയിലെ ആമസോൺ വനമേഖലയിൽ 1.85 മില്യൻ ഹെക്ടർ വനമേഖല 30 വർഷത്തേക്ക് വാടകക്ക് വാങ്ങി, ഫർണിച്ചർ വ്യവസായം വിപുലീകരിച്ചിരുന്നു. തിരക്കിട്ട് ബിസിനസ് േമഖല വളർത്താനുള്ള ശ്രമത്തിനിടയിലെ പാളിച്ചകളാണ് സിദ്ധാർഥയെ കടത്തിലേക്ക് തള്ളിവിട്ടതെന്നാണ് അദ്ദേഹവുമായി അടുത്തബന്ധമുള്ളവർ വ്യക്തമാക്കുന്നത്. 8000 േകാടിയലധികം രൂപയുടെ ബ്രാൻഡ് മൂല്യമാണ് കഫെ കോഫി ഡേക്ക് സിദ്ധാർഥ കണക്കാക്കിയിട്ടുള്ളത്. അതിനാൽതന്നെ കടങ്ങളെല്ലാം ഇനിയും വീട്ടാമെന്നും അദ്ദേഹം ജീവനക്കാർക്കെഴുതിയ കത്തിൽ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.