നെഹ്റുവിന്‍റെ കോട്ടിലെ റോസാപൂവിന്‍റെ കഥ

കോട്ടിന്‍റെ പോക്കറ്റിൽ ചുവന്ന റോസാ പൂവ് കുത്തിയ നെഹ്റുവിനെ എല്ലാവർക്കും അറിയാം. എന്നാൽ പതിവായ് പോക്കറ്റിൽ അദ്ദേഹം പൂവ് കുത്തുന്നതിന് പിന്നിൽ ഒരു കഥയുണ്ട്.

നെഹ്റു ഇന്ത്യയുടെ ആദ്യ പ്രധാന മന്ത്രിയായ ശേഷം, ഒരിക്കൽ അദ്ദേഹത്തിന്‍റെ ഒൗദ്യോഗിക വസതിയിൽ ഒരു ദരിദ്രയായ സ്ത്രീ എത്തി. അവർക്ക് തന്‍റെ പക്കലുണ്ടായിരുന്ന പൂവ്  പ്രധാന മന്ത്രിക്ക് സമ്മാനിക്കണമായിരുന്നു. എന്നാൽ ഗേറ്റിൽ കാവൽ നിന്നിരുന്ന സുരഷാ ഉദ്യോഗസ്ഥർ  അവരെ അകത്തേക്ക് ക‍യറ്റിവിട്ടില്ല. യുവതി ഉദ്യോഗസ്ഥരോട്  താണ് അപേക്ഷിച്ചങ്കിലും അവർ കൂട്ടാക്കിയില്ല. 

ഗേറ്റിലെ സംഭവങ്ങൾ നെഹ്റു വീട്ടിൽ നിന്ന് കാണുന്നുണ്ടായിരുന്നു. പുറത്തേക്ക് ഇറങ്ങി വന്ന നെഹ്റു അവരെ അകത്തേക്ക് കയറ്റി വിടാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അവർ കൊണ്ടു വന്ന പൂവ് അദ്ദേഹം സ്വീകരിക്കുകയും പോക്കറ്റിൽ കുത്തുകയും ചെയ്തു. അന്ന് വൈകുന്നേരം വീട്ടിലെത്തിയ നെഹ്റുവിന്‍റെ പോക്കറ്റിലെ പൂവ് കണ്ട അദ്ദേഹത്തിന്‍റെ തോട്ടക്കാരൻ ചുവന്ന റോസാപൂവ് നെഹ്റുവിന് ഇഷ്ടമാണെന്ന് മനസിലാക്കുകയും പീന്നീട് എല്ലാ ദിവസവും അദ്ദേഹം വീട്ടിൽ നിന്നിറങ്ങുമ്പോൾ പതിവായി ആദ്ദേഹത്തിന് ഒരു പൂവ് സമ്മാനിക്കാനും തുടങ്ങി. മരിക്കുന്നത് വരെ അദ്ദേഹം തന്‍റെ പോക്കറ്റിൽ പൂവ് കുത്തുക പതിവായിരുന്നു.

Tags:    
News Summary - Story behinds nehrus rose love- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.