ചെന്നൈ: ചെന്നൈ-മൈസുരു വന്ദേഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. കിഴക്കൻ ബംഗളൂരുവിൽ വെച്ചാണ് കല്ലേറുണ്ടായതെന്ന് അധികൃതർ അറിയിച്ചു. ട്രെയിനിന്റെ ആറോളം ഗ്ലാസ് ചില്ലുകൾ തകർന്നു. എന്നാൽ, കല്ലേറിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് റെയിൽവേ അറിയിച്ചു.
ബംഗളൂരുവിലെ കെ.ആർ പുരം റെയിൽവേ സ്റ്റേഷനിൽ നിന്നും കന്റോൺമെന്റിലേക്കുള്ള യാത്രക്കിടെയാണ് കല്ലേറുണ്ടായത്. സി4, സി5 കോച്ചുകളുടെ ആറ് വിൻഡോകളിലാണ് കല്ല് പതിച്ചത്. ഇതിൽ 10 മുതൽ 12, 20 മുതൽ 22 വരെ സീറ്റ് നമ്പറുകളുടെ വിൻഡോകൾക്കാണ് വലിയ പൊട്ടലുണ്ടായത്.
ചെന്നൈയിൽ നിന്നും പുറപ്പെട്ട് കെ.എസ്.ആർ ബംഗളൂരുവിലെ ആദ്യ സ്റ്റോപ്പിലേക്ക് എത്തുന്നതിന് മുമ്പാണ് കല്ലേറുണ്ടായത്. ട്രെയിൻ 90 കിലോ മീറ്റർ വേഗതയിലാണ് അപ്പോൾ സഞ്ചരിച്ചിരുന്നതെന്ന് അഡീഷണൽ ഡിവിഷൺ റെയിൽവേ മാനേജർ കുസുമ ഹരിപ്രസാദ് പറഞ്ഞു. കല്ലേറ് നടന്ന സ്ഥലത്ത് പെട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ ലോക്കൽ പൊലീസിന്റെ സഹായവും തേടുമെന്നും അവർ അറിയിച്ചു. സംഭവത്തിൽ വിവിവ വകുപ്പുകൾ ചുമത്തി റെയിൽവേ പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.