ഇൻഡോറിൽ ഡോക്​ടർമാർക്കു നേരെ ജനക്കൂട്ടം കല്ലെറിഞ്ഞു

ഇൻഡോർ: ​മധ്യപ്രദേശിലെ ഇൻഡോറിൽ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്കെത്തിയ ഡോക്​ടർക്കും ആരോഗ്യപ്രവർത്തക ർക്കുമെതിരെ ജനക്കൂട്ടം ആക്രമമഴിച്ചുവിട്ടു. ഇൻഡോറിലെ​ ടാറ്റ്​പാട്ടി ബഖാൽ പ്രദേശത്ത്​ വെച്ചാണ്​ ഡോക്​ടർമാര െ ജനങ്ങൾ കല്ലെറിഞ്ഞും മറ്റും ആക്രമിച്ചത്​.

കോവിഡ്​ ബാധിതരുമായി ബന്ധ​പ്പെട്ടവരുടെ ആരോഗ്യ കാര്യങ്ങൾ അന് വേഷിച്ചറിയാനായി എത്തിയപ്പോഴായിരുന്നു ആക്രമണം. രണ്ട്​ വനിതാ ഡോക്​ടർമാർക്ക്​ ആ​ക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്​. പൊലീസെത്തിയാണ്​ ഇവരെ ആൾക്കൂട്ടത്തി​​​െൻറ ആക്രമണത്തിൽ നിന്ന്​ രക്ഷിച്ചത്​.

ഭയന്ന്​ ഓടുന്ന ഡോക്​ടർമാർക്കു പിന്നാലെ ഒാടിയടുക്കുന്ന ജനക്കൂട്ടം അവർക്കു നേരെ കല്ലെറിയുന്നതി​​​െൻറ ദൃശ്യം പുറത്തു വന്നിട്ടുണ്ട്​. ടാറ്റ്​പാട്ടി ബഖാൽ മേഖലയിൽ രണ്ട്​ പേർക്ക്​ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.​ 54 കുടുംബങ്ങളെ ഇവിടെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്​. എന്നാൽ ജനങ്ങൾ ആരോഗ്യ പ്രവർത്തകരുമായി സഹകരിക്കുന്നില്ല.

ഉദ്യോഗസ്ഥർക്ക്​ നേരെ റാണിപുര പ്രദേശത്തെ ജനങ്ങൾ തുപ്പുകയും അധിക്ഷേപിക്കുകയും ചെയ്​തതായുള്ള വാർത്ത രണ്ട്​ ദിവസം മുമ്പ്​്​ പുറത്തു വന്നിരുന്നു.

Tags:    
News Summary - Stones pelted on doctors in Indore while tracking man who came in contact with COVID-19 -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.