കൊൽക്കത്ത: ഹൗറ-ന്യൂ ജൽപായ്ഗുരി വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. അഞ്ചാം തവണയാണ് ട്രെയിനിന് നേരെ കല്ലേറുണ്ടാകുന്നത്. മുർഷിദാബാദ് ജില്ലയിലെ ഫറാക്കയിൽ വെച്ചാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. സംഭവത്തിൽ ട്രെയിനിന്റെ ചില്ലുകൾ തകർന്നു.
നിർഭാഗ്യകരമായ സംഭവമാണുണ്ടായതെന്നും വിശദമായ അന്വേഷണം നടത്തുമെന്നും കിഴക്കൻ റെയിൽവേ പബ്ലിക് റിലേഷൻ ഓഫീസർ കൗശിക് മിത്ര പറഞ്ഞു. സമാനമായ സംഭവം ജനുവരിയിലും റിപ്പോർട്ട് ചെയ്തിരുന്നു.
മൂന്ന് തവണ പശ്ചിമബംഗാളിൽ വെച്ചായിരുന്നു ട്രെയിനിന് നേരെ ആക്രമണമുണ്ടായത്. ഉദ്ഘാടനം ചെയ്ത് രണ്ടാം ദിവസം തന്നെ ട്രെയിനിന് നേരെ കല്ലേറുണ്ടായ. മാൾഡയിലും കിഷൻഗഞ്ചിലും വെച്ചായിരുന്നു കല്ലേറുണ്ടായത്. പിന്നീട് ബിഹാറിലെ കത്തിദാറിൽവെച്ചും ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.