ക​ശ്​​മീ​രി​ൽ കൂ​ടു​ത​ൽ സേ​ന​യെ  വി​ന്യ​സി​ച്ചു

ശ്രീനഗർ: സേനയുടെ വെടിേയറ്റ് മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടതിനെ തുടർന്ന് ഉടലെടുത്ത സംഘർഷത്തിൽ ജനജീവിതം ദുസ്സഹമായ കശ്മീരിൽ  കൂടുതൽ സേനയെ വിന്യസിച്ചു. വെടിവെപ്പ് നടന്ന ബഡ്ഗാം ജില്ലയിലാണ് കൂടുതൽ സേനയെ നിയോഗിച്ചത്. അതേസമയം, വിഘടനവാദികൾ ആഹ്വാനംചെയ്ത ഹർത്താലിൽ  കടകേമ്പാളങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. പൊതുഗതാഗത സംവിധാനം ഭാഗികമായാണ് പ്രവർത്തിച്ചത്. ചിലയിടങ്ങളിൽ മാത്രം സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി.

കശ്മീർ യൂനിവേഴ്സിറ്റിയും ഇസ്ലാമിക് യൂനിവേഴ്സിറ്റി ഒാഫ് സയൻസ് ആൻഡ് ടെക്നോളജിയും ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകളെല്ലാം മാറ്റിവെച്ചിരുന്നു. പ്രതിഷേധം തുടരുന്നതി​െൻറ ഭാഗമായി കടകേമ്പാളങ്ങൾ അടച്ചിടാൻ ഹുർറിയത്ത് നേതാവ് സയ്യിദ് അലീഷാ ഗീലാനി, മിർവാഇസ് ഉമർ ഫാറൂഖ്, മുഹമ്മദ് യാസീൻ മാലിക് എന്നിവർ ബുധനാഴ്ച വീണ്ടും ആഹ്വാനം ചെയ്തു. 

ബുഡ്ഗാം ജില്ലയിൽ ഒളിച്ചിരുന്ന തീവ്രവാദിയെ വധിച്ചതുമായി ബന്ധപ്പെട്ട് വിഘടനവാദികളുടെ നേതൃത്വത്തിൽ സൈന്യത്തിനുനേരെ കല്ലേറ് നടത്തിയതോടെയാണ് മേഖലയിൽ സംഘർഷം ഉടലെടുത്തത്. സുരക്ഷ സേനയുമായുണ്ടായ പ്രതിഷേധത്തിൽ മൂന്ന് സിവിലിയന്മാർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Stone pelters on hire in Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.