ന്യൂഡൽഹി: മോദിയുടെ പുതിയ ഇന്ത്യ ചൈനയെ ആശ്രയിച്ചാണ് നിൽക്കുന്നതെന്ന പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്റ്റാച്യു ഓഫ് ഇക്വാലിറ്റിയുമായി ബന്ധപ്പെട്ടാണ് രാഹുലിന്റെ വിമർശനം. പ്രതിമ ചൈനീസ് നിർമ്മിതമാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
216 അടി നീളമുള്ള രാമാനുജാര്യരുടെ പ്രതിമ ചൈനീസ് നിർമ്മിതമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ചൈനയിലെ എയർസൺ കോർപ്പറേഷനാണ് പ്രതിമ നിർമ്മിച്ചതെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. 2015ലാണ് ഇതിനുള്ള കരാർ ഒപ്പിട്ടത്. ചൈനയിൽ നിന്നും പ്രതിമ 1600 കഷ്ണങ്ങളാക്കി ഇന്ത്യയിലെത്തിക്കുകയായിരുന്നു. പിന്നീട് 15 മാസമെടുത്താണ് പ്രതിമ കൂട്ടിച്ചേർത്തത്.
പ്രതിമയുടെ നിർമ്മാണത്തിനുള്ള കരാറിനായി ഒരു ഇന്ത്യൻ കമ്പനിയും രംഗത്തുണ്ടായിരുന്നു. എന്നാൽ, ഇതിനുള്ള കരാർ ചൈനീസ് കമ്പനിക്ക് നൽകുകയായിരുന്നുവെന്നാണ് ആരോപണം. ഇരിക്കുന്ന രീതിയിലുള്ള ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ പ്രതിമയാണ് രാമാനുജാര്യരുടേത്. പഞ്ചലോഹത്തിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.