എൻ.ആർ.സി നടപ്പാക്കുക​ സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷം -രവിശങ്കർ പ്രസാദ്​

ന്യൂഡൽഹി: രാജ്യം മുഴുവൻ എൻ.ആർ.സി നടപ്പാക്കുന്നത്​ കൃത്യമായ നിയമമാർഗത്തിലൂടെ മാത്രമായിരിക്കുമെന്ന്​ കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്​. സംസ്ഥാന സർക്കാരുകളുമായും ഇക്കാര്യത്തിൽ ചർച്ചയുണ്ടാകുമെന്നും രവിശങ്കർ പ്രസാദ്​ പറഞ്ഞു. എൻ.പി.ആർ എൻ.ആർ.സിക്കായി ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

എൻ.ആർ.സി നിയമപരമായ പ്രക്രിയയാണ്​. തീരുമാനം, നോട്ടിഫിക്കേഷൻ, നടപടി, വെരിഫിക്കേഷൻ, എതിർപ്പ്​, എതിർപ്പ്​ കേൾക്കൽ, അപ്പീൽ എന്നീ പ്രക്രിയകൾ ഉൾപ്പെടുന്നതാണ്​ എൻ.ആർ.സി. സംസ്ഥാന സർക്കാറുമായും ഇക്കാര്യത്തിൽ ചർച്ചയുണ്ടാകുമെന്നും രവിശങ്കർ പ്രസാദ്​ പറഞ്ഞു.

നിരവധി സംസ്ഥാനങ്ങൾ രാജ്യവ്യാപക എൻ.ആർ.സിക്കെതിരെ എതിർപ്പുയർത്തി രംഗത്തെത്തിയതിന്​ പിന്നാലെയാണ്​ രവിശങ്കർ പ്രസാദി​​​​​െൻറ പരാമർശം. ബി.ജെ.പി സഖ്യകക്ഷിയായ ജെ.ഡി.യു ഭരിക്കുന്ന ബിഹാറും രാജ്യവ്യാപക എൻ.ആർ.സിക്കെതിരെ രംഗത്തെത്തിയിരുന്നു.

Tags:    
News Summary - States Will be Consulted Before NRC, NPR Data-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.