ലഖ്നോ: സ്ത്രീകൾക്കും കുട്ടികൾക്കും പുതിയ അഭയകേന്ദ്രമൊരുക്കാൻ പദ്ധതിയുമായി ഉത്തർ പ്രദേശ് സർക്കാർ. 20.21 കോടി രൂപ മുതൽമുടക്കുന്ന പുതിയ കർമപദ്ധതിയുടെ ഭാഗമായാണിത്. ഗാസിപൂർ, മൊറാദാബാദ്, ഗാസിയാബാദ് എന്നീ ജില്ലകളിൽ സ്ത്രീകൾക്കും ആഗ്ര, റായ് ബറേലി, കാൺപൂർ, മിർസാപൂർ, ചിത്രകൂട് എന്നിവടങ്ങളിൽ കുട്ടികൾക്കും അഭയകേന്ദ്രങ്ങൾ ഒരുക്കും. ആഗ്രയിലൊഴികെ ഓരോ ഇടത്തും 100 പേരെ വീതം പാർപ്പിക്കാനുള്ള സൗകര്യമാണ് ആരംഭിക്കുക. ആഗ്രയിൽ കുട്ടികൾക്കായുള്ള കേന്ദ്രത്തിൽ 50 പേരെ പാർപ്പിക്കും.
വനിത-ശിശു ക്ഷേമ വികസന വിഭാഗത്തിന്‍റെ ആവശ്യപ്രകാരമാണ് സർക്കാർ പദ്ധതി പ്രാവർത്തികമാക്കുന്നത്.
ഉപേക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറയുന്നില്ലെന്നും അഭയകേന്ദ്രങ്ങൾ കൂട്ടുന്നത് പ്രധാനപ്പെട്ട ആവശ്യമാണെന്നും വനിത-ശിശു ക്ഷേമ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിജേന്ദ്ര സിങ് നിരഞ്ജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.