ഭോപാൽ: കർഷകരില്ലാതെ മധ്യപ്രദേശിന് വികസനമുണ്ടാകില്ലെന്ന് സംസ്ഥാന മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ ഭോപാൽ ദസ്റ മൈതാനത്ത് നിരാഹാരമിരിക്കെവ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എെൻറ അവസാന ശ്വാസം വരെ മധ്യ പ്രദേശിെൻറ വികസനത്തിനായി ഉപയോഗിക്കും. കൃഷിക്കാണ് സംസ്ഥാന സർക്കാർ മുൻഗണന നൽകുന്നത്. ഇവിെട 65 ശതമാനത്തിലേറെയും ജനങ്ങൾ കാർഷിക വൃത്തിയെ ആശ്രയിക്കുന്നവരാണ്. അതിനാൽ തെന്ന കർഷകരില്ലാതെ സംസ്ഥാനത്തിന് മുന്നോട്ട് പോകാനാകിെല്ലന്നും അദ്ദേഹം പറഞ്ഞു.
7.5 ലക്ഷം ഹെക്ടർ മാത്രം കൃഷി ഭൂമി ഉണ്ടായിരുന്ന സ്ഥാനത്ത് താൻ മുഖ്യമന്ത്രിയായപ്പോഴാണ് 40ലക്ഷം ഹെക്ടറാക്കിയതെന്നും ചൗഹാൻ പറഞ്ഞു. കർഷകർക്കായി സർക്കാർ കൊണ്ടുവന്ന പദ്ധതികൾ വിവരിച്ച ചൗഹാൻ എപ്പോൾ പ്രതിസന്ധി ഉണ്ടായാലും ഒാഫീസിലിരിക്കാതെ താൻ കർഷകരെ കാണുമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.